Friday, April 19, 2024
HomeUSAയുഎസിൽ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞുവെന്ന് പഠനം

യുഎസിൽ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞുവെന്ന് പഠനം

വാഷിങ്ടൻ ‍‍ഡിസി ∙ കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയിൽ 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെൽറ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബർ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കൂടുതൽ വൈറസ് വ്യാപനം ഉണ്ടായ ഫ്ലോറിഡ, ജോർജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളിൽ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതിൽ നാൽപ്പതു ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അർകൻസ്, ലൂസിയാന ഉൾപ്പെടെ 75 ശതമാനമാണ് കുറഞ്ഞുവരുന്നത്.

എന്നാൽ, തണുപ്പുമേഖലയിലും താരതമ്യേന വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളായ അലാസ്ക്കാ, മിഷിഗൺ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിൽ ശരാശരി 85, 63, 56 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തണുപ്പു വർധിക്കുന്നതോടെ ആൾകൂട്ടം വീടുകളിലും അതുപോലെ അടഞ്ഞുകിടക്കുന്ന ഹാളുകളിലും കൂടിവരുമ്പോൾ, വൈറസ് വ്യാപനം വർധിക്കുന്നതിനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തുതന്നെയായാലും അമേരിക്കയിൽ വ്യാപനത്തിന്റെ തോത് വളരെ കുറഞ്ഞു വരുന്നുവെന്നുള്ളത് ആശ്വാസത്തിന് വക നൽകുന്നു.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular