Connect with us
Malayali Express

Malayali Express

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്കയും ചെറുനാരങ്ങയും

HEALTH

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്കയും ചെറുനാരങ്ങയും

Published

on

സൗന്ദര്യസംരക്ഷണം എന്നത് ഇന്ന് സ്ത്രീകളെപോലെ തന്നെ പുരുഷൻമാരും ശ്രദ്ധ വയ്ക്കുന്ന ഒന്നാണ് .പ്രത്യേകിച്ച് തലമുടിയുടെ കാര്യത്തിൽ. മുടി കൊഴിച്ചില്‍ പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ കാരണമാകുന്നു. മലിനീകരണവും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വർധിക്കുന്നതിന് പ്രധാന കാരണം.മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇനി പറയുന്ന കാര്യങ്ങളിൽ കുറച്ചു ശ്രദ്ധ നൽകിയാൽ മതി.

മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. നെല്ലിക്ക നല്ലതു പോലെ ഇടിച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് മുടിക്ക് ആരോഗ്യവും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

നന്നായി വെള്ളം കുടിക്കുന്നതും മുടികൊഴിച്ചിൽ കുറയ്ക്കുന്നു . ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്, നിർജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബധിക്കും. അതിനാൽ നന്നായി വെള്ളം കുടിക്കുന്നതു മുടി കൊഴിച്ചിൽ ഒരു പരിധിവരെ കുറയ്ക്കുന്നു .

Continue Reading

Latest News