Friday, April 19, 2024
HomeCinema'ജസ്റ്റ് ഫോര്‍ ഫണ്‍' സുരേഷ് ഗോപിയുടെ 'സാമജവരഗമന'യെ ട്രോളി ജയറാം; വൈറല്‍ വീഡിയോ

‘ജസ്റ്റ് ഫോര്‍ ഫണ്‍’ സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യെ ട്രോളി ജയറാം; വൈറല്‍ വീഡിയോ

വേദികളില്‍ കാണികളുടെ കൈയ്യടി നേടുന്ന കലാഭവനിലെ ആ പഴയ മിമിക്രി കലാകാരന്‍ ജയറാമിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും.

സിനിമയില്‍ തന്‍റെതായ ഇടം കണ്ടെത്തുന്നതിന് മുന്‍പ് കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി താരമായിരുന്ന ജയറാമിന്‍റെ അനുകരണ കലയിലെ പാടവം പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്.

കമല്‍ഹാസനും രജനികാന്തുമെല്ലാം വേദിയില്‍ കാണികളായിരിക്കെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ സംവിധായകന്‍ മണിരത്നത്തെയും നടന്‍ പ്രഭുവിനെയും അതിഗംഭീരമായി അവതരിപ്പിച്ച ജയറാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതിലെ ‘പസിക്കിത് മണി’ എന്ന ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ തമിഴ്നാട്ടിലും ജയറാം സ്റ്റാറായി.

ഇടക്കാലത്ത് തെലുങ്ക് സിനിമകളില്‍ സജീവമായ അദ്ദേഹം ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. മലയാളത്തിന്‍റെ നടന്മാരായ പ്രേം നസീറിനെയും മധുവിനെയുമൊക്കെ അനുകരിച്ച്‌ പല തവണ കൈയ്യടി നേടിയിട്ടുള്ള ജയറാമിന്‍റെ പുതിയ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

നടന്‍ സുരേഷ് ഗോപിയെ അനുകരിച്ചുകൊണ്ട് ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമപ്പുറം നല്ലൊരു ഗായകനുമായ സുരേഷ് ഗോപിയെ എല്ലാവര്‍ക്കുമറിയാം. പല വേദികളിലും അദ്ദേഹം ഇത്തരത്തില്‍ പാട്ട് പാടിയിട്ടുമുണ്ട്. അല്ലു അര്‍ജുനും ജയറാമും ഒന്നിച്ച്‌ അഭിനയിച്ച അല വൈകുണ്ഠപുരമലോ എന്ന സിനിമയിലെ സാമജവരഗമന എന്ന ഗാനം മുന്‍പ് സുരേഷ് ഗോപി ഒരു ടിവി പരിപാടിയില്‍ പാടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular