HEALTH
ഉറക്കമില്ലായ്മ ക്യാന്‍സറിന് കാരണമാകാം; ക്യാന്‍സര്‍ സാധ്യത കൂടുതല്‍ സ്ത്രീകളിലെന്ന് പഠനം

കൊച്ചി: സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള് അധികം കാന്‍സര്‍ സാധ്യതയെന്ന് യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. ഉറക്കക്കുറവും ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയും കാരണം വിഷമിക്കുന്ന സ്ത്രീകളിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍.
OSA അഥവാ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്നാല്‍ ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകള്‍ പൂര്‍ണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ്. പ്രായം, ബോഡി മാസ് ഇന്‍ഡക്സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള് കൂടുതലാണ് കാന്‍സര്‍ സാധ്യതയെന്നാണ് കണ്ടത്.
ലിംഗവ്യത്യാസവും ഒഎസ്എയും കാന്‍സറും തമ്മിലുള്ള ബന്ധം മുമ്ബ് പഠന വിധേയമാക്കിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകയായ അഥനേഷ്യ പടാക വ്യക്തമാക്കുന്നു.പഠനത്തിനായി ശേഖരിച്ചത് 19556 പേരുടെ വിവരങ്ങളാണ്. യൂറോപ്യന്‍ സ്ലീപ് അപ്നിയ ഡേറ്റാ ബേസിലെ വിവരങ്ങളില്‍ ഒഎസ്എ ബാധിച്ചവരുടെ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. 5789 പേര് പുരുഷന്മാരും 13767 പേര് സ്ത്രീകളും ആയിരുന്നു. ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങള്‍, ബിഎംഐ ഇവയും പരിശോധിച്ചു.
ഈ ഘടകങ്ങളെല്ലാം കാന്‍സര്‍ വരാനുള്ള സാധ്യതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ഉള്ളതായാണ് കണ്ടത്. ഒഎസ്എയുടെ ലക്ഷണങ്ങളായ ഉറക്കം തൂങ്ങല്‍, കൂര്‍ക്കം വലി, രാത്രിയില്‍ ശ്വാസം നിന്നു പോകുക ഇതെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുരുഷന്മാരിലാണ്. എന്നാല്‍ മറ്റ് ലക്ഷണങ്ങളായ ക്ഷീണം, ഇന്‍സോമ്നിയ, വിഷാദം, രാവിലെ യുള്ള തലവേദന ഇവയെല്ലാം കൂടുതല്‍ സ്ത്രീകളിലായിരുന്നു.
കാന്‍സര്‍ വരാന്‍ സാധ്യതയുള്ള മറ്റ് ഘടകങ്ങളായ ശാരീരിക പ്രവര്‍ത്തനം, വൈവാഹികാവസ്ഥ, വിദ്യാഭ്യാസം, തൊഴില്‍ ഇവയൊന്നും ഈ പഠനം കണക്കിലെടുത്തില്ല. ഒഎസ്എ കാന്‍സറിന് കാരണമാകുമെന്നല്ല, ഒഎസ്എയും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് പഠനം പറയുന്നത്.
-
LATEST NEWS13 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA16 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA16 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA16 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA16 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA16 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍
-
KERALA16 hours ago
സാമ്പത്തിക ക്രമക്കേട് ആരോപണം : കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റി