Connect with us
Malayali Express

Malayali Express

കർദിനാളിനെതിരേ വ്യാജ രേഖ കേസ് : പോലീസിനെ വെല്ലുവിളിച്ച് സർക്കുലർ; വൈദികരെ അറസ്റ്റുചെയ്യുമെന്ന് പോലീസ്

KERALA

കർദിനാളിനെതിരേ വ്യാജ രേഖ കേസ് : പോലീസിനെ വെല്ലുവിളിച്ച് സർക്കുലർ; വൈദികരെ അറസ്റ്റുചെയ്യുമെന്ന് പോലീസ്

Published

on

നിയമത്തെയും കോടതിയെയും പോലീസിനെയും സഭയെയും വെല്ലുവിളിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ വ്യാജരേഖ അനുകൂലികളുടെ സർക്കുലർ നാളെ പള്ളികളിൽ വായിക്കാൻ നീക്കം.വ്യാജരേഖ ഒർജിനലാണെന്നും വ്യാജരേഖ സൃഷ്ടിച്ചതിൽ വൈദികർക്ക് പങ്കില്ലെന്നും സ്വയം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപതാ വികാരി ജനറാൾ പുറപ്പെടുവിക്കുന്ന സർക്കുലറാണ് ഞായറാഴ്ച കുർബ്ബാന മദ്ധ്യേ പള്ളികളിൽ വായിക്കാൻ ഒരുങ്ങുന്നത്. കർദ്ദിനാളിനെതിരെയും പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.

പോലീസിന്‍റെ അന്വേഷണത്തിലിരിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ സംഭവത്തിലാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുംവിധം സർക്കുലർ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഷപ്പുമാരായ ജേക്കബ്ബ് മനത്തോടത്തും സെബാസ്റ്റ്യൻ എടയന്ത്രത്തും ഉൾപ്പെടെയുള്ളവർ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സർക്കുലറിലുള്ളതും. വിശ്വാസികളെ രംഗത്തിറക്കി വൈദികരുടെ അറസ്റ്റ് തടയുകയാണ് ലക്ഷ്യം. വൈദികർ അറസ്റ്റിലായാൽ ഈ കേസിൽ അന്വേഷണം ചില ബിഷപ്പുമാരിലെക്ക് തിരിയാനിടയാക്കും. മാത്രമല്ല, കർദ്ദിനാളിനെതിരെ ബാങ്ക് വ്യാജരേഖകൾക്ക് പുറമേ ഭൂമിയിടപാട് വിവാദത്തിൽ 11 വ്യാജരേഖകൾ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

ഇതിലേയ്ക്കൊന്നും അന്വേഷണം പോകരുതെന്നാണ് വിമത വൈദികരുടെ തന്ത്രം. എന്നാൽ വ്യാജ രേഖകൾ സൃഷ്ടിച്ചതിന് പോലീസിന് പക്കലുള്ളത് വ്യക്തമായ തെളിവുകളാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫാ. ടോണി കല്ലൂക്കാരനെ ഉടൻ അറസ്റ്റ് ചെയ്യും. അതിരൂപതയിലെ മറ്റ് ചില പ്രമുഖർക്കെതിരെയുള്ള തെളിവുകളും പോലീസിന് പക്കലുണ്ട്.

Continue Reading

Latest News