Connect with us
Malayali Express

Malayali Express

ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ എണ്ണം കുറയുന്നു

KERALA

ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ എണ്ണം കുറയുന്നു

Published

on

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞതായി വനം വകുപ്പിന്റെ പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ട്. മേയ് 10 മുതല്‍ 15 വരെ നടത്തിയ കണക്കെടുപ്പില്‍ എഴുന്നൂറോളം വരയാടുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ കണക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പിന്നീട് പുറത്തുവിടും. 2018 ല്‍ 863 വരയാടുകളെ കണ്ടെത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരയാടിന്‍ കുട്ടികളുടെ എണ്ണത്തില്‍ ഇത്തവണ നേരിയ വര്‍ദ്ധനയുണ്ട്. 72 കുഞ്ഞുങ്ങളെ ഇത്തവണ കണ്ടെത്തി. കഴിഞ്ഞ സര്‍വ്വേയില്‍ കണ്ടെത്തിയത് 69 എണ്ണത്തെ ആയിരുന്നു. പ്രളയവും ഇരവികുളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതുമാണ് എണ്ണത്തില്‍ കുറവുവരാനുള്ള കാരണമെന്ന് കരുതുന്നു. ഇരവികുളം ദേശീയോദ്യാനത്തിന് പുറമേ ഇത്തവണ മാങ്കുളം, മീശപ്പുലിമല, മറയൂര്‍, കുണ്ടള എന്നിവടങ്ങളിലും വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്. വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ഏപ്രില്‍, മേയ് മാസങ്ങളിലാണ് നടത്താറുള്ളത്. മോശം കാലാവസ്ഥ കൃത്യമായ കണക്കെടുപ്പിന് പലപ്പോഴും തടസ്സമാകുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഈ വര്‍ഷം മുതല്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ സര്‍വ്വേ നടത്തും.

Continue Reading

Latest News