Friday, March 29, 2024
HomeUSAഒരു വര്‍ഷം കണ്ടത് 777 സിനിമകള്‍; ലോക റെക്കോര്‍ഡ് സൃഷ്ടിച്ച്‌ യുവാവ്

ഒരു വര്‍ഷം കണ്ടത് 777 സിനിമകള്‍; ലോക റെക്കോര്‍ഡ് സൃഷ്ടിച്ച്‌ യുവാവ്

യുഎസിലെ പെന്‍സില്‍വാനിയ സ്വദേശിയായ 32 കാരന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ കണ്ട്ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

സക്കറിയ സ്വോപ്പ് എന്ന യുവാവാണ് ഈ അസാധാരണ നേട്ടം കൈവരിച്ചിരിക്കുകയാണ്. 2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള 12 മാസ കാലയളവില്‍, സ്വോപ്പ് തന്റെ സമയത്തിന്റെ ഭൂരിഭാഗവും റീഗല്‍ സിനിമ തിയേറ്ററിലാണ് ചെലവഴിച്ചത്. മൊത്തം 777 സിനിമകളാണ് ഈ കാലയളവില്‍ അദ്ദേഹം കണ്ടത്. സ്വോപ്പിന്റെ ഈ മൂവി മാരത്തോണില്‍ വൈവിധ്യമാര്‍ന്ന സിനിമകള്‍ ഉള്‍പ്പെടുന്നു, മിനിയന്‍സ്: റൈസ് ഓഫ് ഗ്രുവില്‍ എന്ന സിനിമ കണ്ടാണ് സക്കറിയ ഈ ദൗത്യം തുടങ്ങിയത്, ഇന്ത്യാന ജോണ്‍സ്, ഡയല്‍ ഓഫ് ഡെസ്റ്റിനി എന്നീ സിനിമകള്‍ കണ്ടാണ് അവസാനിപ്പിച്ചത്.

അദ്ദേഹത്തിന്റെ നേട്ടം ആഘോഷിക്കുന്നതിനായി, റീഗല്‍ സിനിമാസ് അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കുകയും അമേരിക്കന്‍ ഫെഡറേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനായി 7,777.77 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) സംഭാവന ചെയ്യുകയും ചെയ്തു. നിലവിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (ജിഡബ്ല്യുആര്‍) തകര്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല, കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയാണ് സ്വോപ്പ് ഇതിന് വേണ്ടി ശ്രമിച്ചത്. റെക്കോഡിന് യോഗ്യത നേടുന്നതിന്, മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, ഓരോ സിനിമയും പൂര്‍ണ്ണമായും അദ്ദേഹം കാണണമായിരുന്നു. സിനിമ കാണുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല, ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. സ്വോപ്പ് എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

രാവിലെ 6:45 മുതല്‍ വൈകുന്നേരം 2:45 പിഎം വരെയാണ് സക്കറിയ സ്വോപ്പിന്റെ ജോലി സമയം. ഇതിനിടെയാണ് അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മൂന്ന് സിനിമകള്‍ വരെ കാണും, വാരാന്ത്യങ്ങളില്‍ ഇതിനായി അദ്ദേഹം കൂടുതല്‍ സമയം നീക്കിവച്ചു. ഓട്ടിസത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായാണ് സ്വോപ്പ് ഈ വെല്ലുവിളി ഏറ്റെടുത്തതെത്ത് അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിനോട് പറഞ്ഞു, ‘ഞാന്‍ ആത്മഹത്യയെ അതിജീവിച്ച ആളാണ്. ഇത് ഒരു അത്ഭുതകരമായ യാത്രയായിരുന്നു, എന്റെ ജീവിതത്തിലെ ഒരു വര്‍ഷം ഇതിനായി ഞാന്‍ സമര്‍പ്പിച്ചു, അതെല്ലാം ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ഞാന്‍ എന്റെ സ്വന്തം റെക്കോര്‍ഡ് വീണ്ടും തകര്‍ക്കാന്‍ ശ്രമിക്കുമെന്നും’ സ്വോപ്പ് പറഞ്ഞു.

പസ് ഇന്‍ ബൂട്ട്‌സ്: ദി ലാസ്റ്റ് വിഷ് 47 തവണ, ദി സൂപ്പര്‍ മാരിയോ ബ്രോസ് 35 തവണ, തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ 33 തവണ എന്നിവയാണ് അദ്ദേഹം ഒന്നിലധികം തവണ കണ്ട സിനിമകളില്‍ ചിലത്. എന്നാല്‍ സ്‌പൈഡര്‍ മാന്‍: അക്രോസ് ദ സ്‌പൈഡര്‍- വേഴ്സ് ആയിരുന്നു അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം തോന്നിയ സിനിമ. 2018ല്‍ ഫ്രാന്‍സില്‍ നിന്നുള്ള വിന്‍സെന്റ് ക്രോണ്‍ സ്ഥാപിച്ച 716 എന്ന മുന്‍ റെക്കോര്‍ഡിനെയാണ് സക്കറിയ മറികടന്നത്. തുടക്കത്തില്‍, ഒരു വര്‍ഷത്തിനുള്ളില്‍ 800 സിനിമകള്‍ കാണുക എന്ന ലക്ഷ്യമായിരുന്നു സക്കറിയ സ്വോപ്പിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ സമയം കടന്നുപോകുന്നതിനാല്‍, കൃത്യമായി ആ സംഖ്യയിലെത്തുക എന്നത് സാധ്യമായിരുന്നില്ല. ഇതേതുടര്‍ന്നാണ് 777 എന്ന ഭാഗ്യനമ്ബറില്‍ ദൗത്യം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular