Thursday, April 25, 2024
HomeKeralaമദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

തൃശൂര്‍: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ(Wife) തല്ലുന്നുവെന്ന പരാതി(Complaint) അന്വേഷിക്കാനെത്തിയ പൊലീസ്(Police) രക്ഷിച്ചത് ഭര്‍ത്താവിന്റെ(Husband) ജീവന്‍. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍ 25നാണ് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി പി ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി.

പൊലീസിനെ യുവതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് എന്നും മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിനോട് യുവതി പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രളയത്തിൽ (Flood) ഒഴുകിയ പോയ കള്ളുഷാപ്പിന് (Toddy Shop) പുനർജീവൻ. ഒഴുകിയപ്പോയ ഷാപ്പിരുന്ന സ്ഥലത്ത് ടാർപാളിൻ (Tarpaulin) കെട്ടിയാണ് കച്ചവടം പുനരാരംഭിച്ചത്. എരുമേലിക്ക് (Erumeli) അടുത്ത് കുറവുമൂഴി (Kuruvamoozhi)യിലാണ് സംഭവം. പ്രളയത്തിൽ ഷാപ്പ് ഒഴുകി പോയെങ്കിലും കച്ചവടം നിർത്താൻ ഷാപ്പ് കാർക്ക് മനസ്സുവന്നില്ല. ഒഴുകിപ്പോയ ഷോപ്പിംഗ് സ്ഥലത്ത് തന്നെ ടാർപാളിൻ കെട്ടി ഷാപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ കനത്ത പ്രളയത്തിൽ കുറുവാമൂഴിയിലെ പതിമൂന്നോളം വീടുകളും ഒപ്പം അടുത്തുണ്ടായിരുന്ന ഷാപ്പും പൂർണമായും ഒഴുകി പോയിരുന്നു. എന്നാൽ ഷാപ്പ് നിലനിന്ന് സ്ഥാനത്ത് ടാർപാളിൻ വലിച്ചുകെട്ടി അടിയിൽ ബെഞ്ചും മേശയുമിട്ടാണ് ഷാപ്പ് താൽക്കാലികമായി പ്രവർത്തന ക്ഷമമാക്കിയിരിക്കുന്നത്.

ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകളെ എല്ലാം ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഷാപ്പ് യാത്രക്കാർക്ക് കൗതുകമാവുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular