Connect with us
Malayali Express

Malayali Express

കടുത്ത വേനല്‍ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനല്‍ ചൂട് .

KERALA

കടുത്ത വേനല്‍ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനല്‍ ചൂട് .

Published

on


തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളെ കടുത്ത വേനല്‍ ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. ചൂടിനെ പ്രതിരോധിക്കാന്‍ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനല്‍ ചൂട് ഡാമുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍.

കോണ്‍ക്രീറ്റ് പാളികള്‍ വികസിക്കുകയും നേരിയ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ഇടുക്കി ഡാമില്‍ ചൂടിനെ പ്രതിരോധിക്കാന്‍ വെളുത്ത പെയിന്‍റ് അടിക്കേണ്ടി വന്നു.

ഇടുക്കി ഡാമിന്‍റെ കരുത്തും മര്‍ദ്ദവും നേരിയ വിള്ളലുകളും വരെ സൂക്ഷ്മമായി പരിശോധിക്കാന്‍ കൂടുതല്‍ യന്ത്രങ്ങള്‍ അണക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിക്കൊണ്ടിരിക്കുകയാണ്.

റിസര്‍വോയറില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യേണ്ട ആവശ്യം നിലവില്‍ ഇടുക്കി ഡാമില്‍ ഇല്ലെങ്കിലും പാലക്കാട് ജില്ലയിലെ വിവിധ ഡാമുകളില്‍ ഇത് കൂടിയേ തീരുവെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തല്‍.

Continue Reading

Latest News