Connect with us
Malayali Express

Malayali Express

ഇന്ധനവില വര്‍ധിപ്പിച്ചു; ഡീസലിന‌് 24.5 പൈസയും പെട്രോളിന‌് 12.9 പൈസയും കൂട്ടി

INDIA

ഇന്ധനവില വര്‍ധിപ്പിച്ചു; ഡീസലിന‌് 24.5 പൈസയും പെട്രോളിന‌് 12.9 പൈസയും കൂട്ടി

Published

on



കൊച്ചി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ‌ുകാലത്ത‌് ക്രൂഡ‌് ഓയില്‍ വില കൂടിയിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാത്ത എണ്ണക്കമ്ബനികളാണ‌് നിലപാട‌് മാറ്റിയത‌്. അന്താരാഷ‌്ട്ര വിപണിയില്‍ ക്രൂഡിന്റെ വിലയില്‍ വന്‍ഇടിവുള്ള സമയത്താണ‌് കമ്ബനികളുടെ കൊള്ള.

ഇന്ത്യയില്‍ ക്രൂഡ‌് ബാരലിന‌് ചൊവ്വാഴ‌്ച മാത്രം 57 രൂപ കുറഞ്ഞ‌് 4359 രൂപയായി. എന്നാല്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡീസലിന‌് 24.5 പൈസയും പെട്രോളിന‌് 12.9 പൈസയും കൂട്ടി. കൊച്ചിയില്‍ ചൊവ്വാഴ‌്ച പെട്രോളിന‌് 73.08 രൂപയും ഡീസലിന‌് 69.75 രൂപയുമാണ‌് വില. തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച മാര്‍ച്ച‌് 10ന‌് ക്രൂഡ‌് ഓയിലിന്റെ വില ബാരലിന‌് 3945 രൂപയായിരുന്നു.

അന്ന‌് പെട്രോളിന‌് ലിറ്ററിന‌് 74.07 രൂപയും ഡീസലിന‌് 71.21 രൂപയുമായിരുന്നു വില. പിന്നീട‌് വിലകൂടി ഏപ്രില്‍ 25ന‌് 4652 രൂപയായി.
ക്രൂഡിന്റെ വില ബാരലിന‌് 707 രൂപ കൂടിയപ്പോള്‍ എണ്ണക്കമ്ബനികള്‍ ഡീസലിന്റെ വില പതിവില്‍നിന്ന‌ു വിരുദ്ധമായി 1.10 രൂപ കുറച്ചു. കഴിഞ്ഞ 17 മുതല്‍ തുടര്‍ച്ചയായി ക്രൂഡ‌് ഓയിലിന്റെ വില ഇടിയുമ്ബോഴാണ‌് തെരഞ്ഞെടുപ്പ‌് കഴിഞ്ഞ തക്കംനോക്കി എണ്ണക്കമ്ബനികള്‍ വില കൂട്ടിത്തുടങ്ങിയത‌്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News