Connect with us
Malayali Express

Malayali Express

യാക്കൂബ് വധക്കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

KERALA

യാക്കൂബ് വധക്കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

Published

on

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെകുന്നിലെ യാക്കൂബിനെ (24) കൊലപ്പെടുത്തിയ കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട് ) ജഡ്ജ് ആര്‍.എല്‍. ബൈജു വിധിച്ചു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തിലങ്കേരി ഉള്‍പ്പടെയുള്ള 11 പ്രതികളെ വെറുതെ വിട്ടു. 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.
കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി. കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ ഒന്നാം പ്രതി ശങ്കരന്‍ മാസ്റ്റര്‍ ആര്‍.എസ്.എസിന്റെ പ്രധാന നേതാവാണ്.
പുന്നാട് മായനിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39), പുന്നോട് കുറ്റിയാന്‍ഹൗസില്‍ ദിവാകരന്‍ (59), കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ്.ടി സുരേഷ് (48), അനുജന്‍ എസ്. ടി സജീഷ് (37), കീഴൂര്‍ പാറേങ്ങാട്ടെ പള്ളിആശാരിവീട്ടില്‍ പി.കെ പവിത്രന്‍ എന്ന ആശാരി പവി (48), തില്ലങ്കേരി കാരക്കുന്നുമ്മല്‍വീട്ടില്‍ കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍ എന്ന പത്മജന്‍ (36), കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56), കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36), പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളികുഞ്ഞിരാമന്‍ (57), കീഴൂരിലെ തൂഫാന്‍ ബാബു എന്ന കെ .വി ബാബു (38) എന്നിവരെയാണ് വിട്ടയച്ചത്. 2006 ജൂണ്‍ 13നാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ സാംസാരിച്ച് നില്‍ക്കേ അതിക്രമിച്ച് കയറിയ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചനക്കുറ്റമായിരുന്നു വത്സന്‍ തിലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു.

Continue Reading

Latest News