സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വില കുറയുന്നത്. ഈ മാസം ആദ്യം തുടര്‍ച്ചയായ വര്‍ദ്ധനവോടെ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ച സ്വര്‍ണവില അടുത്ത ദിവസങ്ങളില്‍ കുറയുകയായിരുന്നു.
മൂന്ന് ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5490 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4553 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1919 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 44,000 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 60,000 രൂപയാണ് ഇപ്പോള്‍ പ്രധാന നഗരങ്ങളിലെ ഏകദേശം വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55,000 രൂപയിലാണ് വില.