Thursday, April 25, 2024
HomeKeralaഇന്ന് ലോക സാക്ഷരത ദിനം; ഇരുളടഞ്ഞവര്‍ക്ക് വഴിവെളിച്ചമായി ഹംസ ജെയ്സല്‍

ഇന്ന് ലോക സാക്ഷരത ദിനം; ഇരുളടഞ്ഞവര്‍ക്ക് വഴിവെളിച്ചമായി ഹംസ ജെയ്സല്‍

രപ്പനങ്ങാടി: അകക്കണ്ണിന്റെ ജ്വാലയിലൂടെ ഇരുളടഞ്ഞവരുടെ വെളിച്ചമാവുകയാണ് പരപ്പനങ്ങാടി സ്വദേശി ഹംസ ജെയ്സല്‍.

2007-08 കാലയളവിലാണ് ഹംസ ജെയ്സല്‍ കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് വഴി നടത്താനാരംഭിച്ചത്. ബ്രെയില്‍ സാക്ഷരത താലൂക്ക് തല ഇൻസ്ട്രക്ടറായ ജെയ്സല്‍ ഇതിനകം നൂറുകണക്കിന് കാഴ്ചപരിമിതരെ വായിക്കാൻ പ്രാപ്തരാക്കി. കാഴ്ചപരിമിതി വായിക്കാനും വായിപ്പിക്കാനും തടസ്സമല്ലെന്ന് ഈ യുവാവ് തെളിയിച്ചു.

ഖുര്‍ആൻ ഓതി പഠിക്കാൻ അയല്‍ ജില്ലകളിലുള്ളവര്‍ ജെയ്സലിനെ തേടിയെത്തിയിട്ടുണ്ട്. ആരുടെയും സഹായമില്ലാതെ പുസ്തകങ്ങള്‍ വായിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മാത്രമല്ല, വഴിയോര ബോര്‍ഡുകള്‍ വായിക്കാനും ആധുനിക ബ്രയ്ല്‍ സാക്ഷരത സഹായിക്കുന്നതായി കാലിക്കറ്റ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഫോര്‍ ദ ഹാൻഡിക്യാപ്ഡ് അധ്യാപകൻ കൂടിയായ ഹംസ ജെയ്സല്‍ പറയുന്നു.

പൊതുപ്രവര്‍ത്തകരായ എം.എ. ഖാദര്‍, അബ്ദുറഹീം, കുഞ്ഞാപ്പുട്ടി നഹ എന്നിവര്‍ ബ്രെയില്‍ സാക്ഷരതയില്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും ജെയ്സല്‍ പറഞ്ഞു. മൂത്ത സഹോദരനായ ജലീല്‍ പരപ്പനങ്ങാടിയാണ് ഹംസ ജെയ്സലിന്റെ മാതൃകയും വഴിവെളിച്ചവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular