Saturday, April 20, 2024
HomeKeralaഐഎസ്‌ആര്‍ഒയുമായി സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി

ഐഎസ്‌ആര്‍ഒയുമായി സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി

ജിദ്ദ: ഇന്ത്യൻ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷനു(ഐഎസ്‌ആര്‍ഒ)മായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭാ തീരുമാനിച്ചു.

സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെ അധ്യക്ഷതയില്‍ നിയോം സിറ്റിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യൻ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷനുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ ടി മന്ത്രിയും സൗദി സ്പേസ് കമ്മീഷൻ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എൻജിനീയര്‍ അബ്ദുല്ല അല്‍സവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular