Saturday, April 20, 2024
HomeCinemaമമ്മൂക്കക്ക് ഭ്രമയുഗം ടീമിന്റെ പിറന്നാള്‍ സമ്മാനം: ഫസ്റ്റ് ലുക്കില്‍ ഭീതിപ്പെടുത്തുന്ന ചിരിയോടെ മെഗാസ്റ്റാര്‍

മമ്മൂക്കക്ക് ഭ്രമയുഗം ടീമിന്റെ പിറന്നാള്‍ സമ്മാനം: ഫസ്റ്റ് ലുക്കില്‍ ഭീതിപ്പെടുത്തുന്ന ചിരിയോടെ മെഗാസ്റ്റാര്‍

മ്മൂട്ടി നായകനാകുന്ന രാഹുല്‍ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഭൂതകാലം ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രാഹുല്‍ സദാശിവൻ പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ദി ഏജ് ഓഫ് മാഡ്‌നെസ്’ എന്ന് ടൈറ്റില്‍ എഴുതിയിരിക്കുന്ന പോസ്റ്ററില്‍ ചിരിച്ചു നില്‍ക്കുന്ന പ്രായമായ മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും എന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ഏത് വേഷവും ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular