Friday, March 29, 2024
HomeCinemaഉണ്ണിക്കണ്ണന്മാരായി ഉയിരും, ഉലകും; ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്‌ താര ദമ്ബതികള്‍

ഉണ്ണിക്കണ്ണന്മാരായി ഉയിരും, ഉലകും; ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്‌ താര ദമ്ബതികള്‍

തെന്നിന്ത്യൻ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയൻതാര ഇൻസ്റ്റഗ്രാമില്‍ തിരിച്ചെത്തിയതോടെ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്.

അതെല്ലാം ആരാധകര്‍ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള തങ്ങളുടെ പുത്രന്മാരോടൊപ്പമുള്ള ദമ്ബതികളുടെ ആദ്യ ജന്മാഷ്ടമി ആഘോഷമാണിപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. തന്റെ പൊന്നോമനകളുമായി ജന്മാഷ്ടമി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പൂജാ മുറിക്കരികിലായി ഉണ്ണിക്കണ്ണന്മാരായി നില്‍ക്കുന്ന ഉയിരിന്റെയും ഉലകിന്റെയും ചിത്രങ്ങളാണ് ദമ്ബതികള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ രണ്ട് ഉണ്ണിക്കണ്ണന്മാര്‍ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ശിവൻ മക്കളുടെ ചിത്രങ്ങള്‍ ആരാധകരുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്. അതിനോടൊപ്പം ഏവര്‍ക്കും താരം ജന്മാഷ്ടമി ആശംസകളും നേര്‍ന്നിരുന്നു.

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ പ്രതീപ് രംഗനാഥനുമായി അടുത്ത ചലച്ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് വിഘ്‌നേഷ്. ഷാരുഖാൻ നായകനായ ജവാനാണ് നയൻതാരയുടെ പുതിയ ചിത്രം. തമിഴ്, ഹിന്ദി, തെലുങ്ക്, ഭാഷകളിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular