Wednesday, April 24, 2024
HomeIndiaഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം; പദയാത്രയുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം; പദയാത്രയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ഒന്നാംവാര്‍ഷികം. യാത്രയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കീഴില്‍ പദയാത്രകളും പൊതുയോഗങ്ങളും നടക്കും. പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍വഹിക്കും.

രാജ്യത്തെ 722 ജില്ലകളില്‍ പദയാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നവോന്മേഷം പകര്‍ന്ന പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. ‘വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് പദയാത്രയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുക . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്ത് പദയാത്ര നടത്തും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല എംഎല്‍എ പദയാത്ര ഉദ്ഘാടനം ചെയ്യും. ആശാൻ സ്‌ക്വയര്‍ മുതല്‍ ഗാന്ധി പാര്‍ക്ക് ഗ്രൗണ്ട് വരെ നടക്കുന്ന പദയാത്രയില്‍ അദ്ദേഹം പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular