Thursday, April 25, 2024
HomeIndiaഡല്‍ഹിയില്‍ ട്രെയിൻ ബോഗി പാളം തെറ്റി

ഡല്‍ഹിയില്‍ ട്രെയിൻ ബോഗി പാളം തെറ്റി

ന്യൂഡല്‍ഹി: ജി 20 വേദിക്ക് സമീപം ലോക്കല്‍ ട്രെയിനിന്റെ ഒരു ബോഗി പാളം തെറ്റി. ആര്‍ക്കും അപകടമില്ല. ഇന്നലെ രാവിലെയാണ് ഹരിയാന പല്‍വാലില്‍ നിന്ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ ഒരു ബോഗി ജി 20 വേദിയായ പ്രഗതി മൈതാന് സമീപം ഭൈരോണ്‍ മാര്‍ഗില്‍ പാളം തെറ്റിയത്.

ബോഗിക്ക് കേടുപാടുകള്‍ ഉണ്ടായി. ഈ സമയം ഒട്ടേറെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല എന്നത് ആശ്വാസമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular