Connect with us
Malayali Express

Malayali Express

പ്രളയ രക്ഷാപ്രവര്‍ത്തനം; മത്സ്യ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടമായി

KERALA

പ്രളയ രക്ഷാപ്രവര്‍ത്തനം; മത്സ്യ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടമായി

Published

on

പത്തനംതിട്ട: മത്സ്യ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടമായി. ഫണ്ട് നഷ്ടമായതില്‍ പ്രതിഷേധിച്ച്‌ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികളുടെ കേട് വന്ന ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷത്തി അന്‍പതിനായിരത്തി അറുന്നുറ് രൂപയാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത്. ഫണ്ട് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത മത്സ്യ തൊഴിലാളി ഫെഡറേഷന്‍ പത്തനംതിട്ട കളക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി പി ജോണ്‍ ഉത്ഘാടനം ചെയ്തു.

മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് റ്റി എസ് ആന്റണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ ജില്ലാ സെക്രട്ടറി സി ഫ്രാന്‍സിസ്‌, ജോളി ആന്റണി, സുരേഷ് കൈപ്പള്ളി , സെയിദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യ തെഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മത്സ്യതൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി പി ജോണ്‍ ആവശ്യപ്പെട്ടു. അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കാത്ത പക്ഷം കുടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പി പി ജോണ്‍ പറഞ്ഞു.

Continue Reading

Latest News