Connect with us
Malayali Express

Malayali Express

“ഡോക്ടർ ശശി തരൂരിന് സാൻ ഫ്രാൻസിസ്‌കോ യിൽ മലയാളി സമൂഹത്തിന്റെ വമ്പിച്ച സ്വീകരണം “

USA

“ഡോക്ടർ ശശി തരൂരിന് സാൻ ഫ്രാൻസിസ്‌കോ യിൽ മലയാളി സമൂഹത്തിന്റെ വമ്പിച്ച സ്വീകരണം “

Published

on

ബിന്ദു ടിജി സാൻ ഫ്രാൻസിസ്കോ : സിലിക്കൺ വാലി ബേ ഏരിയ യിലെ  ഫോമാ, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക), ബേ മലയാളി സ്‌പോർട് സ്  ആൻഡ്  ആർട്ട് സ്  ക്ലബ് എന്നീ മലയാളി സംഘടന കളുടെ നേതൃത്വത്തിൽ  ഡോക്ടർ ശശി തരൂരിന് വമ്പിച്ച സ്വീകരണം നൽകി . മെയ് എട്ടിനു വൈകുന്നേരം സാൻ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്വീകരണം . കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ബേ ഏരിയായിൽ എത്തിച്ചേർന്ന താണ്  ദീർഘകാലം ഐക്യ രാഷ്ട്ര സഭയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത എഴുത്തുകാരനും വാഗ്‌മിയും  ഇപ്പോഴത്തെ  എം പി യുമായ  ഡോക്ടർ  ശശി തരൂർ .  കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളി ബോൾ ക്ലബ് , വേൾഡ് മലയാളി ഫെഡറേഷൻ , ഫൊക്കാന , സർഗ്ഗവേദി, ലയൺസ് ക്ലബ്,  ക്നാനായ  അസോസിയേഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നോർത്തേൺ കാലിഫോർണിയ, തുടങ്ങി ബേ ഏരിയയിലെ പ്രമുഖ ഇന്ത്യൻ  സംഘടനകളുടെ നേതൃത്വത്തിൽ മലയാളികളുടെ  യുടെ അഭിമാനമായ ശശി തരൂരിനെ സ്നേഹാദരപൂർവ്വം വരവേറ്റു . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  ഇന്ത്യൻ സമൂഹവും സ്വീകരണ ചടങ്ങിൽ പങ്കുചേർന്നു .പരമ്പരാഗത രീതിയിൽ മലയാളി സമൂഹം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് .വാദ്യക്കാരിൽ നിന്ന് ചെണ്ട  സ്വയം ഏറ്റു വാങ്ങി മറ്റൊരു വാദ്യക്കാരനായി നിന്ന് മേളത്തിന് കൊഴുപ്പേകിയത്  സദസ്സിൽ കൗതുകമുണർത്തി.

തുടർന്നുള്ള  സമ്മേളനത്തിൽ നാനാത്വത്തിൽ  ഏകത്വം എന്നത് അതിന്റെ പരിപൂർണ്ണതയിൽപ്രാവർത്തികമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും  സാക്ഷര കേരളത്തിന്റെ പ്രതിനിധിയായി  ദേശീയ  തലത്തിൽ    സേവനമനുഷ്ഠിക്കുന്നത്  ഏറെ  അഭിമാനകരമാണെന്നും വള്ളത്തോളിന്റെകവിത ചൊല്ലിക്കൊണ്ട് അദ്ദേഹം ഊന്നി പറഞ്ഞു.  പ്രവാസികളായിരിക്കുമ്പോഴും സ്വന്തം രാജ്യത്തോടും ഭാഷയോടും കാണിക്കുന്ന സ്നേഹവുംബഹുമാനവും തുടരണമെന്നും ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം ഓർമ്മിപ്പിച്ചു .

 ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ഫോമാ യെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.  മങ്ക യ്ക്ക് വേണ്ടി പ്രസിഡണ്ട് സജൻ മൂലപ്ലാക്കൽ , ഫൊക്കാന യെ യും ഡബ്ലിയു എം എഫ് നെയും  പ്രതിനിധാനം ചെയ്തത് ഫൊക്കാന വൈസ് പ്രസിഡണ്ട്  ഗീത ജോർജ്ജ് , ബേ മലയാളിക്ക് വേണ്ടി പ്രസിഡണ്ട് ലെബോൺ മാത്യു എന്നിവരും ആശംസകൾ അർപ്പിച്ചു . പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനു മായ തമ്പി ആൻറണി യും  സഹധർമ്മിണി പ്രേമ തെക്കക്കും സാൻഫ്രാൻസിസ്കോ എക്യൂമെനിക്കൽ കൌൺസിൽ ചെയർമാൻ   റെവ . ഫാദർ തോമസ് കോര ( സജിയച്ചൻ )  ചടങ്ങിൽ സന്നിഹിതരായിരുന്നു . ദീർഘ നേരം മലയാളി സമൂഹത്തെ പരിചയപ്പെടാനും ആശയങ്ങൾ പങ്കിടാനും അദ്ദേഹം ചിലവഴിച്ചു . വിവിധ മലയാളി സംഘടനകളുടെ സഹകരണവും സ്നേഹവും ഏറെ പ്രശംസനീയമെന്ന് വിവിധ മലയാളി സംഘടനകളുടെ സഹകരണവും സ്നേഹവും ഏറെ പ്രശംസനീയമെന്ന് സമ്മേളനത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു .

 ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി സംഘടനകളെ സ്വീകരണ ചടങ്ങിന് പങ്കെടുപ്പിക്കാൻ  പറ്റിയതിൽ സംഘാടകർ സംതൃപ്തരാണ്‌. ആന്റണി ഇല്ലിക്കാടൻ , മേരി ദാസൻ ജോസഫ് , സുഭാഷ് സക്കറിയ , ഷെറി ജോസഫ് , ടോം തരകൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി സഹകരിച്ചു. അന്തർ ദേശീയ തലത്തിൽ കേരളത്തിന്റെ  അഭിമാനമായ ശശി തരൂരിനോട് മലയാളിയുടെ  സ്നേഹവും ബഹുമാനവും നിമിത്തം ഒരു പ്രവർത്തി ദിവസം വൈകുന്നേരം നടന്ന ചടങ്ങിന്  പതിവിൽ കൂടുതൽ ജനത്തിരക്ക് ദർശിക്കാനായി.

Continue Reading

Latest News