Connect with us
Malayali Express

Malayali Express

മലയാളി സജി ജോർജ് സണ്ണിവെയ്ൽ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു

USA

മലയാളി സജി ജോർജ് സണ്ണിവെയ്ൽ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു

Published

on

പി.പി. ചെറിയാന്‍

സണ്ണിവെയ്‌ൽ (ഡാലസ്) : ടെക്സസ് സ്റ്റേറ്റ് സണ്ണിവെയ്‌ൽ സിറ്റി മേയറായി ഇന്ത്യൻ അമേരിക്കൻ വംശജനും മലയാളിയുമായ സജി ജോർജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സണ്ണിവെയ്‌ൽ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടെക്സസ് സംസ്ഥാന പ്രതിനിധി റഹിറ്റ ബോവേഴ്സാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത്.

തുടർച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോർജ്. 2013 മുതൽ സിറ്റി കൗൺസിൽ അംഗം, പ്രോടേം മേയർ, മേയർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച സജി ജോർജ് പൊതുതിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് മേയർ പദവി നിലനിർത്തിയത്.
ടെക്സസിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ഐഎസ്ഡി അപ്പാർട്ട്മെന്റും, ബസ് സർവീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർത്തിയിട്ടുണ്ട്.

എഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയിൽ 68.4 ശതമാനത്തിലധികം വൈറ്റ്സും, 20.6% ഏഷ്യൻ വംശജനുമാണ്. ആഫ്രിക്കൻ അമേരിക്കൻ 6 ശതമാനവും, ഹിസ്പാനിക്ക് 8 ശതമാനവുമാണ് സിറ്റിയിലുള്ളത്.

Continue Reading

Latest News