Connect with us
Malayali Express

Malayali Express

രണ്ട് കുട്ടികളെ കാറിലിട്ട് കത്തിച്ചു; പിതാവ് ആത്മഹത്യ ചെയ്തു

USA

രണ്ട് കുട്ടികളെ കാറിലിട്ട് കത്തിച്ചു; പിതാവ് ആത്മഹത്യ ചെയ്തു

Published

on

പി.പി. ചെറിയാന്‍

ഫോർട്ട്‌വർത്ത് : നാലും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ കാറിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയശേഷം പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി കുക്ക് കൗണ്ടി ഷെറിഫ് അറിയിച്ചു.

മേയ് 12 ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മധ്യത്തിൽ കത്തികൊണ്ടിരുന്ന കാറിലാണ് നാലു വയസ്സുള്ള അജിത് സിംങ്ങിന്റെയും സഹോദരി മെഹർ കൗറിന്റേയും (3) കത്തികരിഞ്ഞ ശരീരം പൊലീസ് കണ്ടെടുത്തത്.

രക്ഷപ്പെട്ട കുട്ടികളുടെ പിതാവിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപം വൃക്ഷനിബിഡമായ സ്ഥലത്തുനിന്നും കുട്ടികളുടെ പിതാവ് മൻദീപ് സിങ്ങിന്റെ (37) മൃതദേഹം വെടിയേറ്റു മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു.

രണ്ടു കുട്ടികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. 2016 ൽ ഭാര്യയെ മർദിച്ച കേസ്സിൽ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. പതിന‌ഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസ്സിൽ കോടതി വിധിച്ചിരുന്നു. 2017 ൽ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം കോടതി ആവശ്യം അംഗീകരിച്ചിരുന്നു.

Continue Reading

Latest News