Connect with us
Malayali Express

Malayali Express

മാർത്തോമ്മാ യോഗം സമാപനസമ്മേളനവും സെമിനാറും

EUROPE

മാർത്തോമ്മാ യോഗം സമാപനസമ്മേളനവും സെമിനാറും

Published

on


ജെജി മാത്യു

റോം : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി മാർത്തോമാ യോഗവും ഹോളി ഫാമിലി സിസ്റ്റേഴ്സും സംയുക്തമായി മറിയം ത്രേസ്യയുടെ ജീവിതത്തെക്കുറിച്ചുള്ള ഏകദിന ദൈവശാസ്ത്ര സെമിനാർ റോമിലെ പൊന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് സംഘടിപ്പിച്ചു. സിറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു.

വി. മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ നടപടിയുടെ പോസ്റ്റുലേറ്റർ ആയ ഫാ. ബെനഡിക്റ്റ്, ഹോളി ഫാമിലി കോൺഗ്രിഗേഷൻ വികാരി ജനറൽ സി. പുഷ്പ എന്നിവർ പ്രബന്ധം അതരിപ്പിച്ചു. ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് റെക്ടർ ഫാ. സണ്ണി കൊക്കരവലയിൽ മോഡറേറ്റർ ആയിരുന്ന സെമിനാറിൽ ഹോളി ഫാമിലി സുപ്പീരിയർ ജനറൽ സി. ഉദയ, മാർത്തോമാ യോഗം പ്രസിഡൻറ് ഫാ. നൗജിൻ വിതയത്തിൽ, വൈസ് പ്രസിഡൻറ് സി. ജയിൻ ജോസ് എന്നിവർ പ്രസംഗിച്ചു. മാർത്തോമ്മ യോഗത്തിന്റെ പ്രഥമ മാഗസിൻ ‘Vox Marthoma’, ഓറിയൻറൽ കോൺഗ്രിഗേഷൻ പ്രതിനിധി ഫാ. കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ പ്രകാശനം ചെയ്തു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News