Connect with us
Malayali Express

Malayali Express

പതിമൂന്ന് കുട്ടികളുടെ പിതാവായ സിറിയൻ അഭയാർഥിക്ക് ജർമൻ പൗരനാകാൻ ആഗ്രഹം

EUROPE

പതിമൂന്ന് കുട്ടികളുടെ പിതാവായ സിറിയൻ അഭയാർഥിക്ക് ജർമൻ പൗരനാകാൻ ആഗ്രഹം

Published

on

കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ നാല് വർഷം മുമ്പ് സിറിയയിൽ നിന്ന് അഭയാർഥിയായി എത്തിയ വലിയ കുടുംബത്തിന്റെ നാഥൻ അബുദ് സെയ്ദിന് (40) ജർമൻ പൗരത്വം നൽകണമെന്ന് മാധ്യമങ്ങളിലൂടെ ചാൻസലർ മെർക്കലിനോട് അഭ്യർഥന. മൂന്ന് ഭാര്യമാരും, ഇവരിൽ പതിമൂന്നു കുട്ടികളും അടങ്ങിയ വലിയ കുടുംബത്തിന്റെ നാഥനാണ് ഈ സിറിയൻ അഭയാർഥി.

2015 ൽ തുർക്കി വഴിയാണ് അബുദ് ജർമനിയിൽ കുടുംബ സമേതം എത്തിയത്. 2006 ലും 2009 ലും 2013 ലുമാണ് അബുദിന്റെ മൂന്ന് വിവാഹങ്ങൾ നടന്നത്. ഇപ്പോൾ 45 വയസ്സുള്ള റയായാണ് ആദ്യ ഭാര്യ. ഈ വിവാഹത്തിൽ നാല് കുട്ടികൾ. രണ്ടാം ഭാര്യ എബിറ്റാസാം (33) ഇവർക്ക് ആറ് കുട്ടികൾ. മൂന്നാം ഭാര്യ നോർ (30) മൂന്ന് കുട്ടികൾ. ഇവർ നാലാമതും ഗർഭിണിയാണ്.
ജർമനിയിലെ മ്യൂൺസ്റ്റർ നഗരത്തിനടുത്താണ് ഇവരുടെ താമസം. അബുദിന്റെ അഭയാർഥിത്വം സർക്കാർ അംഗീകരിച്ചതോടെ ഇയാളും കുടുംബവും ഇപ്പോൾ സർക്കാർ ചിലവിലാണ് സുഖജീവിതം നയിക്കുന്നത്. പ്രതിമാസം കുടുംബ ചിലവിനായി. നാലായിരം യൂറോ (മൂന്ന് ലക്ഷം രൂപ) സർക്കാർ വക ആനുകൂല്യം നൽകുന്നു. ഇതിന് പുറമെ വലിയ കുടുംബത്തിന് വസിക്കുന്നതിനായി കൊടുത്തിള്ളത് രണ്ട് വലിയ വാടക വീടുകൾ. എല്ലാം ചിലവും സർക്കാർ ഖജനാവിൽ നിന്നു തന്നെ.
സിറിയയിൽ നഴ്സാണ് അബുദ് സെയ്ദ്. ഇയാൾ ഇപ്പോൾ ജർമൻ ഭാഷ പഠനത്തിലാണ്. ഭാഷ പഠനം കഴിഞ്ഞാൽ ആതുരസേവന രംഗത്ത് ജോലി നേടുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ഈ വാർത്ത ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞതോടെ വിവിധ കോണുകളിൽ നിന്ന് ശക്തിയായ വിമർശനങ്ങൾ ഉയർന്നു. ജർമനിയിൽ ബഹുഭാര്യത്വം നിരോധിച്ചിരിക്കുകയാണ്. ബഹുഭാര്യത്വം നിലനിർത്തുന്ന വിദേശികളെ പടിക്ക് പുറത്ത് നിർത്തണമെന്നും സാധാരണക്കാരുടെ നികുതി പണം ഇവർക്കായി ചില വഴിക്കരുതെന്നും പ്രധാന രാഷ്ട്രീയ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News