Connect with us
Malayali Express

Malayali Express

ബിജെപിക്ക് 300 സീറ്റ്: മോദി പ്രധാനമന്ത്രി ; കണക്കുകൾ പാളുമോ?

INDIA

ബിജെപിക്ക് 300 സീറ്റ്: മോദി പ്രധാനമന്ത്രി ; കണക്കുകൾ പാളുമോ?

Published

on

ഓരോ ദിവസവും രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്ന ബിജെപി പുതിയ അവകാശവാദവും രംഗത്തിറങ്ങി. 300 സീറ്റ് കിട്ടി ബിജെപി അധികാരത്തിൽ വരുമെന്നു പാർട്ടി പ്രസിഡന്‍റ് അമിത്ഷാ പറയുന്പോൾ താൻ തന്നെ പ്രധാനമന്ത്രി എന്നാണ് മോദിയുടെ അവകാശവാദം.


വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും. ബിഹാറിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴിൽ എൻഡിഎ ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിൻറെ ആറ് ഘട്ടം കഴിഞ്ഞപ്പോൾ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണാസിയിൽ ഇന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടക്കും. കാശി വിശ്വനാഥ ക്ഷേത്രം വരെയാണ് റോഡ് ഷോ . തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തും . വാരാണാസിയിൽ മോദിക്കെതിരെ അജയ് റായിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി.

Continue Reading

Latest News