Connect with us
Malayali Express

Malayali Express

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ

USA

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ

Published

on

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ .
ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ അർത്ഥ സംപുഷ്ടമായ വരികൾക്ക് അർത്ഥം കണ്ടെത്തുവാനായി തുടങ്ങിയ ഈ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തിന്‍റെ പേരിൽ തുടങ്ങിയ ഈ സംഘടന അമേരിക്കയിലെ സാംസ്കാരിക തലസ്ഥാനമായ ടെക്സാസിലെ ഹൂസ്റ്റണിൽ ജന്മം കൊണ്ടുകഴിഞ്ഞു, കേരളത്തിലെ അല്ല ഭാരതത്തിലെ തന്നെ പ്രശസ്തവും പ്രഗത്ഭവും പ്രേക്ഷക നിബിഡവുമായ പൂരപ്പറമ്പിലെ നഗരവാസികളുടെ ഈ ആഘോഷവും ആ സംസ്കാരവും ലോക ജനതക്ക് പകർന്നു നൽകുക ഭാരതീയ സംസ്കാരത്തിലെ “ലോകാ സമസ്താ സുഖിനോ ഭവന്തു ” ലോകമെമ്പാടുമുള്ള സഹോദരീ സഹോദരന്മാൻ സുഖമായും സന്തോഷമായും ജീവിക്കുന്നതു കാണുവാൻ ആഗ്രഹിക്കുന്ന ത്രിശൂർക്കാരുടെ ഈ ദൗത്യം സമ്പന്നമാക്കൂവാൻ ഞങ്ങൾ അഹോരാർത്ഥം അല്ല കഴിവിനനുസരിച്ച് പരിശ്രമിക്കും അതാണ് ഞങ്ങളുടെ ശ്രമം ന്യൂയോർക്കിൽ നിന്നും ഹൂസ്റ്റണിലേക്ക് അടുത്തിടെ കുടിയേറിയ വർഗീസ്, ഷീല ദമ്പതികളിലൂടെ ഉദിച്ച ഈ ആശയം ഹൂസ്റ്റണിൽ താമസിക്കുന്ന തൃശൂർ ജനതക്ക് വളരെയേറെ പ്രോത്സാഹനമായി എന്നു മാത്രമല്ല ജോൺസൺ, സണ്ണി തോലത്ത്, ജയൻ അരവിന്ദാക്ഷൻ, ഷാജു കരുത്തി, കാട്ടുക്കാരൻ ജോൺ, ഇമ്മട്ടി പ്രിൻസ്, പള്ളത്ത് സണ്ണി എന്നിവരുടെ നിസ്സീമമായ സഹായ സഹകരണത്തോടെ 2019 മേയ് മാസം 11 ന് തൃശൂർ അസോസിയേഷൻ ഓഫ്ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടന ഉദയം കൊണ്ടു. വർഗീസ്, ഷീല ദമ്പതികളുടെ വസതിയിൽ വച്ച് നടന്ന ഈ ചടങ്ങ് വൈകുന്നേരം 6 മണി മുതൽ 10 മണി വരെയായി ക്രമീകരിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന ഈ പരിപാടി അർദ്ധരാത്രി വരെ നീണ്ടു പോയി. പ്രകൃതി വളരെ വികൃതമായിരുന്നുവെങ്കിലും തൃശൂരുകാർ കാറ്റും മഴയും ഇടിയും മിന്നലും
കുസാതെ അൻപതോളം കുടുംബങ്ങൾ വിവിധ ഇനം രുചിഭേദങ്ങളുമായാണ് എത്തിച്ചേർന്നത്. തൃശൂരിന്‍റെ അഭിമാനമായ പൂരം ഹൂസ്റ്റണിലും ഒരു ഉത്സവമാക്കാനും കേരളത്തിന്റെ എല്ലാ ആഘോഷങ്ങളും ജാതി, മത, വർണ, വർഗ വെത്യാസമില്ലാതെ കൊണ്ടാടുവാനും തദവസരത്തിൽ തീരുമാനിച്ചു, അന്നേ ദിവസം ഷീല ചേരു പ്രസിഡണ്ട്, ജയൻ അരവിന്ദാക്ഷൻ വൈ. പ്രസിഡണ്ട്, ബൈജു അമ്പൂക്കൻ സെക്രട്ടറി, ആനി ഷാജു ജോ.സെകട്ടറി, രൂപേഷ് രാഘവൻ ട്രഷറാർ, എന്നിവരേയും ജോസ് ഡി പെക്കാട്ടിൽ ചെയർ, സണ്ണി തോലത്ത് കോ.ചെയർ തുടങ്ങി നിരവധി സാരഥികളെയും ഏക കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഷീല ചേരൂവിന്‍റെ പ്രവർത്തനങ്ങളേയും ഈ സംഘടനയുടെ രൂപീകരണത്തിനള്ള കഠിനാദ്ധ്വാനത്തെയും
തൃശൂര്‍ പൂരത്തിന്‍റെ സാമ്പിൾ വെടികെട്ടു ദിവസംതന്നെ ജന്മം നല്‍കാൻ കഴിഞ്ഞതില്‍ വാനോളം പുകഴ്ത്തുവാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തി, രാത്രി12 മണിക്ക് മതെഴ്സ് ഡേയുടെ തുടക്കം തന്നെ പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും വര്‍ണപുഷ്പങ്ങൾ നല്‍കി സ്നേഹവായ്പോടെ ആദരിക്കുകയുണ്ടായി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ ടാഗിന്‍റെ ജന്മദിനം സമ്പന്നമായി. കൂടുതൽ അന്വേഷണങ്ങൾക്കു് ബന്ധപ്പെടുക: ഷീല ചീരു 9143105335, ജയൻ അരവിന്ദാക്ഷൻ 8327131713, ഷാജു കാരുത്തി 3462805512, ബൈജു അമ്പുക്കൻ 8327088159.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി.

Continue Reading

Latest News