Connect with us
Malayali Express

Malayali Express

ഹൂസ്റ്റൺ ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി

USA

ഹൂസ്റ്റൺ ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി

Published

on

ഹൂസ്റ്റൺ ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി, 2019 മേയ് മാസം 9ന് തുടങ്ങി മേയ് 18 വരെ നീണ്ടു നിൽക്കുന്ന ഹുസ്റ്റൺ ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉൽസവം ഭക്തജനങ്ങളുടെ പ്രവാഹത്താലും കലാമൂല്യമുള്ള തനതു് ക്ഷേത്ര കലാരൂപങ്ങളാലും പ്രത്യേകിച്ച് പല്ലാവൂർ ശ്രീകുമാറും, പല്ലാവൂർ ശ്രീധരനും പല്ലശന ശ്രീജിത്ത് മാരാരും ചേർന്ന് നയിക്കുന്ന ചെണ്ടമേളത്താലും പ്രൗഡോജ്വലമായി നടന്നു കൊണ്ടിരിക്കുന്നു. ദിവ്യാ ഉണ്ണി, സുനന്ദ നായര്‍, ശ്രീദേവി, ലക്ഷ്മി പീറ്റർ തുടങ്ങിയവരുടെ ഹൂസ്റ്റണിലെ പ്രശസ്തമായ ഡാൻസ് സ്കൂളുകളിലെ കുട്ടികളുടെ നൃത്തനൃത്യങ്ങൾ, പ്രഗൽഭരായ സംഗീതജ്ഞരുടെ സംഗീതസദസ്സുകൾ, സംഗീത ഉപകരണങ്ങളിലൂടെ മന്ത്രിക വിരലുകൾ ഓടിക്കുന്ന കുരുന്ന് പ്രതിഭകൾ, പതിനേഴാം തീയതി നടക്കുന്ന പള്ളിവേട്ടയും കഥകളിയും ഇനിയും ഈ ഉത്സവത്തിന് മാറ്റു കൂട്ടും എന്നതിൽ സംശയമില്ല. 12 – ) o തീയതി ഞായറാഴ്ച നടന്ന പായസമേള എന്തുകൊണ്ടും ഭക്തജനകളുടെ പ്രശംസാ പ്രവാഹം തന്നെയായിരുന്നു. ഇരുപത്തി എട്ടോളം മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്, വിദ്യാ രാജേഷ് നായർ ഒന്നാം സ്ഥാനം കരസ്തമാക്കുകയും കാഷ് അവാർഡിനും
എവര്‍റോളിംഗ് ട്രോഫിക്കും അർഹത നേടുകയും ചെയ്തു, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആത്മീയവും ആചാരാനുഷ്ടാനങ്ങളോടെയുള്ള ഭക്തി സാന്ദ്രമായ പൂജാദികർമ്മങ്ങളിലും മറ്റ് കലാപരിപാടികളിലും പങ്കു ചേരുവാനും
ശ്രീ .ഗുരുവായൂരപ്പന്‍റെ അനുഗ്രഹാശിസ്സുകൾ സ്വീകരിക്കുവാനും എല്ലാ ഭക്തജനങ്ങളേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ക്ഷേത്രാധികാരികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
www.guruvayurappanhouston.org, 713 799 9994, ശശിധരൻ നായർ (പ്രസിഡന്റ്) 8328600371, സുരേഷ് പിള്ള (സെക്രട്ടറി) 7135697920, രമാ ശങ്കർ (ട്രഷറാർ) 4046809787, അജിത് നായർ ( ഫെസ്റ്റിവെൽ കോഡിനേറ്റർ) 832713 1710.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി.

Continue Reading

Latest News