Connect with us
Malayali Express

Malayali Express

കീനിനെ വംശീയമായി അധിക്ഷേപിച്ചവര്‍ക്ക് എതിരെ നടപടിയില്ല

international

കീനിനെ വംശീയമായി അധിക്ഷേപിച്ചവര്‍ക്ക് എതിരെ നടപടിയില്ല

Published

on



യുവന്റ്സ് യുവതാരം കീനിനെ വംശീയമായി അധിക്ഷേപിച്ച കലിയരി ക്ലബ് ഫാന്‍സിനെതിരെ നടപടി ഇല്ല. വംശീയമായി അധിക്ഷേപിച്ചു എന്ന് കണ്ടെത്തി എങ്കിലും നടഒഅടു എടുക്കണ്ട എന്നായിരുന്നു സീരി എ ലീഗ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ മാസം യുവന്റസും കലിയരിയും തമ്മിലുള്ള സീരി എ മത്സരത്തിന് ഇടയില്‍ ആയിരുന്നു യുവന്റസ് താരങ്ങക്കായ കീന്‍, സാന്‍ട്രോ, മാറ്റുഡി എന്നിവര്‍ വംശീയാധിക്ഷേപത്തിന് ഇരയായത്.

അന്ന് മത്സരത്തിനിടെ 19 കാരന്‍ മാത്രമായ കീനിനെതിരെ വംശീയാധിക്ഷേപം മുഴക്കിയിരുന്ന കാലിയരിയുടെ ആരാധകര്‍ക്ക് നേരെ ഗോള്‍ ആഹ്ലാദവുമായി കീന്‍ ചെന്നത് വകിയ വിവാദമായിരുന്നു. അന്ന് യുവന്റസിന്റെ സീനിയര്‍ താരം ബൊണൂചി കീനിനെതിരെ രംഗത്ത് വന്നതും വിവാദമായിരുന്നു. ഇപ്പോള്‍ കലിയരി ആരാധകര്‍ക്ക് എതിരെ സീരി എ നടപടി വേണ്ടെന്നു വെച്ചത് ന്യായമല്ല എന്നാണ് ഫുട്ബോള്‍ ആരാധകര്‍ പറയുന്നത്.

Continue Reading

Latest News