Connect with us
Malayali Express

Malayali Express

ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം പൊതു ഭരണവകുപ്പ് തള്ളി

KERALA

ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം പൊതു ഭരണവകുപ്പ് തള്ളി

Published

on

തിരുവനന്തപുരം : ഔദ്യോഗിക യാത്രകളില്‍ തന്നോടൊപ്പം യാത്ര ചെയ്യുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത ഈ സൗകര്യം പി.എസ്.സി ചെയര്‍മാനു മാത്രമായി നല്‍കാനാവില്ലെന്ന നിലപാടാണ് പൊതു ഭരണവകുപ്പ് സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുള്‍പ്പടെ ഔദ്യോഗികാവശ്യത്തിനായി യാത്ര ചെയ്യുമ്ബോള്‍ തന്നെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കാട്ടി ഏപ്രില്‍ മുപ്പതിന് പി.എസ്.സി ചെയര്‍മാന്‍ ഫയലില്‍ കുറിച്ചിരുന്നു. ഈ ആവശ്യം പി.എസ്.സി സെക്രട്ടറി മുഖാന്തരം പൊതുഭരണ വകുപ്പിനു കൈമാറുകയായിരുന്നു. നിലവില്‍ മാസം ഒന്നരലക്ഷത്തിലധികം രൂപ ശമ്ബളമായി ലഭിക്കുന്ന പി.എസ്.സി ചെയര്‍മാന് ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഭാര്യയുടെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മാദ്ധ്യമങ്ങിലൂടെ വാര്‍ത്ത പുറത്തെത്തിയതോടെ ചെയര്‍മാന്റെ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News