Connect with us
Malayali Express

Malayali Express

ടെൻഹാം നൈറ്റ് വിജിൽ മൂന്നാം വർഷത്തിലേക്ക്; പ്രത്യേക ശുശ്രുഷകൾ മേയ്18ന്

EUROPE

ടെൻഹാം നൈറ്റ് വിജിൽ മൂന്നാം വർഷത്തിലേക്ക്; പ്രത്യേക ശുശ്രുഷകൾ മേയ്18ന്

Published

on


അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ : ലേഡി ക്വീൻ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തിൽ ടെൻഹാം കേന്ദ്രീകരിച്ച് നടത്തുന്ന നൈറ്റ് വിജിൽ ശുശ്രുഷകൾക്കു രണ്ടു വർഷം പൂർത്തിയാകുന്നു. ലണ്ടനിൽ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യവും പങ്കാളിത്തവും ലഭിച്ചു പോരുന്ന രണ്ടാം വാർഷീക പ്രത്യേക തിരുക്കർമ്മങ്ങൾക്ക് സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ കാർമ്മികത്വം വഹിക്കും.

വിശുദ്ധ കുർബ്ബാന എഴുന്നളളിച്ചു വച്ചുകൊണ്ട് നടത്തുന്ന ആരാധനയും പ്രാർഥനകളും അനേകർക്ക്‌ ഉദ്ധിഷ്‌ടകാര്യ സാധ്യം ലഭിക്കുകയും, അന്നന്നത്തെ നേർച്ച പണം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു പോരുന്ന ലണ്ടനിലെ ശ്രദ്ധേയമായ ഈ രാത്രികാല ആരാധന ശുശ്രുഷകളുടെ രണ്ടാം വാർഷീകം വിപുലവും, ഭക്തിനിർഭരവുമായി ആഘോഷിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.
ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ മേയ് 18ന് ശനിയാഴ്ച വൈകിട്ട് 7:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുർബ്ബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.11:45 നോടു സമാപിക്കുന്ന ശുശ്രൂഷകളുടെ അവസാനം സ്നേഹ വിരുന്നും സജ്ജീകരിക്കുന്നുണ്ട്. ഗാനശുശ്രൂഷയ്ക്കും പ്രയ്‌സ് ആൻഡ് വർഷിപ്പിനും ബ്ര.ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും.
വിശുദ്ധ കുർബാനയിലും ആരാധനയിലും മറ്റു ശുശ്രുഷകളിലും പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News