Connect with us
Malayali Express

Malayali Express

‘ശിവന്‍റെ പേരിലല്ല മോദിയുടെ പേരില്‍ നഗരത്തെ മാറ്റാന്‍ നീക്കം’ : വിശ്വംഭര നാഥ് മിശ്ര

INDIA

‘ശിവന്‍റെ പേരിലല്ല മോദിയുടെ പേരില്‍ നഗരത്തെ മാറ്റാന്‍ നീക്കം’ : വിശ്വംഭര നാഥ് മിശ്ര

Published

on

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വാരാണസിയിലെ സങ്കടമോചന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരി. ആദ്ധ്യാത്മിക കേന്ദ്രമായ വാരാണസിയെ മോദിയുടെ നഗരമാക്കി മാറ്റുന്നു എന്ന് മഹന്ത് വിശ്വംഭര നാഥ് മിശ്ര പറഞ്ഞു.

ഹരഹര മഹാദേവ് ഉച്ചരിക്കുന്ന സ്ഥലമാണ് ഇത് എന്നാല്‍ ഹരഹര മോദി എന്നാക്കി മാറ്റാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ശിവന്‍റെ പേരിലല്ല മോദിയുടെ പേരില്‍ നഗരത്തെ മാറ്റാനാണ് നീക്കമെന്നും വിശ്വംഭര നാഥ് മിശ്ര ആരോപിക്കുന്നു. പ്രതിപക്ഷം പ്രമുഖനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതുകൊണ്ട് ഇവിടുത്തെ എംപിക്ക് കാര്യമായ വെല്ലുവിളിയില്ലെന്നും വിശ്വംഭര നാഥ് മിശ്ര കൂട്ടിച്ചേര്‍ത്തു.വാരാണസിയില്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയ നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമര്‍ശകനാവുകയാണ് മഹന്ത് വിശ്വംഭര നാഥ് മിശ്ര.പ്രശസ്തമായ സങ്കടമോചന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ് ബനാറസ് ഐഐടിയിലെ പ്രൊഫസര്‍ കൂടിയായ വിശ്വംഭര നാഥ് മിശ്ര.

ഗംഗാശുചീകരണ പദ്ധതി വന്‍ പരാജയമെന്നും വിശ്വംഭര നാഥ് മിശ്ര കുറ്റപ്പെടുത്തി .നരേന്ദ്ര മോദിക്കെതിരെ മഹന്ത് വിശ്വംഭരദാസ് മിശ്രയെ സംയുക്ത സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം നടന്നിരുന്നു. പ്രതിപക്ഷം മോദിയെ ശക്തമായി നേരിടുന്നതില്‍ പരാജയപ്പെട്ടെന്നാണ് വിശ്വംഭര നാഥ് മിശ്രയുടെ ആരോപണം .

Continue Reading

Latest News