Connect with us
Malayali Express

Malayali Express

യുഎന്‍ ജനീവ സമ്മേളനത്തില്‍ അഡ്വ. കെ. എക്സ്. ജൂലപ്പന്‍ പങ്കെടുക്കും

EUROPE

യുഎന്‍ ജനീവ സമ്മേളനത്തില്‍ അഡ്വ. കെ. എക്സ്. ജൂലപ്പന്‍ പങ്കെടുക്കും

Published

on

ജോസ് കുമ്പിളുവേലിൽ

ജനീവ : ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനം, ദുരന്ത ആഘാത ലഘൂകരണ സമ്മേളനം എന്നിവയില്‍ ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡന്‍റ് അഡ്വ. കെ. എക്സ് ജൂലപ്പന്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എൻജിഒ പ്രതിനിധികളുടെ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്. പ്രവാസി സംഘടനയായ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍റെ ഇക്കണോമിക്ക് ഫോറം പ്രസിഡന്‍റാണ് അഡ്വ.ജൂലപ്പന്‍.

മുന്നൂറുവര്‍ഷത്തില്‍ ഏറെയായി ചെല്ലാനം പഞ്ചായത്ത് അനുഭവിക്കുന്ന കടലാക്രമണ ദുരന്തത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതിനെ കുറിച്ചും, ഐക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണത്തിനുള്ള സെന്‍ഡായി ചട്ടക്കൂടിനുള്ളില്‍ പഞ്ചായത്തിന്‍റെ സമഗ്ര പുനര്‍നിര്‍മ്മാണം സാധ്യമാക്കണമെന്നും, സമ്മേളനത്തിലേക്ക് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയില്‍ അറിയിച്ചിട്ടുണ്ട്.
ദുരന്ത ആഘാത ലഘൂകരണത്തിനും ദുരന്ത ബാധിത പ്രദേശങ്ങളുടെ സാമൂഹ്യ, തൊഴില്‍, പാരിസ്ഥിതിക, സാമ്പത്തിക മേഖലകളുടെ സമഗ്ര പുനര്‍നിര്‍മ്മാണത്തിനുമുള്ള ‘ ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന സെന്‍ഡായി ഫ്രെയിം വര്‍ക്കിലെ ആശയങ്ങളും നടപടികളും പ്രാവര്‍ത്തികമാക്കുവാന്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
മേയ് 13 മുതല്‍ 17 വരെ നടക്കുന്ന ഈ സമ്മേളനങ്ങളില്‍ 14ന് രണ്ടു മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്‍റെ പ്രളയാനന്തര പാരിസ്ഥിതി അടിസ്ഥാന പുനര്‍നിര്‍മ്മാണത്തെ കുറിച്ചു സംസാരിക്കും. സമ്മേളന അവസരത്തില്‍ ചെല്ലാനം പഞ്ചായത്തിന്‍റെ വിഷയങ്ങള്‍ മുഖ്യമന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി സെന്‍ഡായി ചട്ടക്കൂടിന്‍റെ പ്രവര്‍ത്തന മാതൃക ചെല്ലാനത്ത് നടപ്പിലാക്കണമെന്ന് അഡ്വ. കെ.എക്സ്. ജൂലപ്പന്‍ അഭ്യര്‍ഥിക്കും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News