Connect with us
Malayali Express

Malayali Express

ജർമനിയിൽ തീസൻകറുപ്പും ടാറ്റയും തമ്മിലുള്ള ലയനം അലസി

EUROPE

ജർമനിയിൽ തീസൻകറുപ്പും ടാറ്റയും തമ്മിലുള്ള ലയനം അലസി

Published

on

കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ലോക ഉരുക്ക് ഉത്പാദന രംഗത്തെ വമ്പൻമാരായ ജർമൻ കമ്പനിയായ തീസൻകറുപ്പും ഇന്ത്യയുടെ ടാറ്റയും തമ്മിലുള്ള ലയനം അലസിപ്പിരിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇരു കമ്പനികളും ലയന നീക്കം നടത്താൻ ചർച്ചകൾ നടത്തി വരുകയായിരുന്നു. മേയ് അവസാനം രണ്ട് കമ്പനികളുടെയും ‘വിവാഹം’ നടക്കുമെന്ന് വാർത്ത പരന്നിരുന്നു.

കമ്പനികൾ ലയിക്കുന്നതിന് ജർമനിയിൽ കഴിഞ്ഞ ഒരു വർഷമായി വൻ പ്രതിഷേധങ്ങൾ തൊഴിലാളികളുടെ ഭാഗത്ത് നിന്ന ഉണ്ടായി. ഒടുവിൽ ജർമൻ കമ്പനി തന്നെ തൊഴിലാളികളുടെ മനസറിഞ്ഞ് കച്ചവടത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇന്നലെ പ്രഖാപിച്ചു. ഭാവിയിൽ കമ്പനിയിൽ നിന്ന് ലോകമെമ്പാടു നിന്നുമായി 6000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി സൂചന നൽകി. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണിത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News