Connect with us
Malayali Express

Malayali Express

യൂറോപ്പിൽ ഇനി കാറ്റും മഴയും

EUROPE

യൂറോപ്പിൽ ഇനി കാറ്റും മഴയും

Published

on

കൈപ്പുഴ ജോൺ മാത്യു

ബർലിൻ : യൂറോപ്പിൽ വസന്തം പിറന്നുവെങ്കിലും ഈ മാസം അവസാനം വരെ മോശം കാലാവസ്ഥയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ശീതകാറ്റും അതിശക്തിയായ മഴയും വരും ദിവസങ്ങളിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുമെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് പ്രവചിക്കുന്നു.

താപനില കുത്തനെ താഴ്ന്നിറങ്ങി രാത്രി കാലങ്ങളിൽ മൈനസിൽ വരെ എത്തും. പകൽ സമയങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയില്ല. ഇതിനു മുൻപ് 1902 ലാണ് മേയ് മാസത്തിൽ ഇതു പോലെയുള്ള ഒരു കാലാവസ്ഥ യൂറോപ്പിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News