Tuesday, April 23, 2024
HomeIndiaസെല്‍ഫ് ഗോള്‍ വില്ലനായി; ഡ്യൂറന്‍ഡ് കപ്പില്‍ ഗോകുലത്തിന് തോല്‍വി

സെല്‍ഫ് ഗോള്‍ വില്ലനായി; ഡ്യൂറന്‍ഡ് കപ്പില്‍ ഗോകുലത്തിന് തോല്‍വി

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ ഗോകുലത്തിന് തോല്‍വി. ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഗോകുലം കേരളയുടെ തോല്‍വി.

കളിയുടെ ആദ്യ മിനിറ്റില്‍തന്നെ ലീഡ് നേടി ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ ഞെട്ടിച്ചു. തുടക്കത്തിലെ തിരിച്ചടിയോട് നന്നായി പ്രതികരിച്ച ഗോകുലം അപകടകാരിയായി കാണപ്പെട്ടെങ്കിലും ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം തകര്‍ക്കാനായില്ല. 57ാം മിനിറ്റില്‍ ബൗബ അമീനുവിന്റെ ഹെഡ്ഡറിലൂടെ ഗോകുലം ഒപ്പമെത്തി. അഭിജിത്ത് നല്‍കിയ ക്രോസ് ബൗബ ഹെഡ്ഡറിലൂടെ വലയിലാക്കി.

കേരളത്തിന്റെ സമനില അധികനേരം നിലനിന്നില്ല. 77ാം മിനിറ്റില്‍ ബൗബയുടെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന്റെ വില്ലനായി. ലീഡ് പിടിച്ച ഈസ്റ്റ് ബംഗാള്‍ കളിയും മൈതാനത്തെ നിയന്ത്രണവും വിടാതെ കളിച്ച്‌ അവസാന നാലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular