Thursday, April 25, 2024
HomeIndiaയുണൈറ്റഡ് ആരാധകര്‍ മികച്ചത് അര്‍ഹിക്കുന്നു; തോല്‍വിക്ക് പിന്നാലെ ടീമിന് വിമര്‍ശനവുമായി റൊണാള്‍ഡൊ

യുണൈറ്റഡ് ആരാധകര്‍ മികച്ചത് അര്‍ഹിക്കുന്നു; തോല്‍വിക്ക് പിന്നാലെ ടീമിന് വിമര്‍ശനവുമായി റൊണാള്‍ഡൊ

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ വഴങ്ങിയെ വമ്പന്‍ തോല്‍വിയില്‍ ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. മുഹമ്മദ് സലയുടെ ഹാട്രിക് മികവിലായിരുന്നു ലിവര്‍പൂളിന്റെ (5-0) ജയം. തോല്‍വിയോടെ യുണൈറ്റഡ് ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഒലെ ഗണ്ണര്‍ക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.

“ചിലപ്പോൾ പോരാടുന്നതിന്റെ ഫലമായിരിക്കില്ല നമുക്ക് ലഭിക്കുന്നത്. സ്കോർ നമ്മൾ ആഗ്രഹിക്കുന്ന ഒന്നായിരിക്കണമെന്നില്ല. ഇത് ഞങ്ങളുടെ കുഴപ്പം മാത്രമാണ്. കാരണം മറ്റാരെയും ഇതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. നമ്മളുടെ ആരാധകര്‍ ഒരിക്കല്‍കൂടി പിന്തുണ നല്‍കി. അവര്‍ മികച്ചത് അര്‍ഹിക്കുന്നു, വളരെ മികച്ചത്. അത് നല്‍കാനുള്ള സമയമായിരിക്കുന്നു,” ക്രിസ്റ്റ്യാനൊ ഫെയ്സ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular