Saturday, April 20, 2024
HomeGulfപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

സ്കത്ത്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായ ആദ്യ കണ്‍വെൻഷൻ മസ്കത്തില്‍ സേവ് ഒ.ഐ.സി.സി ഒമാൻ നാഷനല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടന്നു.

ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പ്രവാസലോകത്തുനിന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ നേരിട്ട് മണ്ഡലത്തില്‍ എത്തിയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെ ചാര്‍ജുകള്‍ കോട്ടയം ജില്ലയില്‍നിന്നുള്ള നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കി. അതത് പഞ്ചായത്തിലെ ഒമാനില്‍ നിന്നുള്ള പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാനും കഴിയുന്നവര്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരം ഒരുക്കാനും ചാര്‍ജുള്ള അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പം നാട്ടില്‍ പോകാൻ സാധിക്കാത്തവരുടെ കുടുംബത്തിലെ അംഗങ്ങളുടെ വോട്ടവകാശം ചാണ്ടി ഉമ്മന് അനുകൂലമാക്കാൻ ശ്രമിക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ ഭരണ പരാജയത്തിന് ഷോക്ക് ട്രീറ്റ്മെന്റായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അനീഷ് കടവില്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി ഷഹീര്‍ അഞ്ചല്‍, പഞ്ചായത്തുകളിലേക്കായി കോട്ടയം ജില്ലയില്‍ നിന്നുള്ള ജിജോ കടന്തോട്ട്, പ്രിട്ടോ സാമുവല്‍, ഹരിലാല്‍ വൈക്കം, മനോജ് ഇട്ടി‌ തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ഉപദേശക സമിതി ചെയര്‍മാൻ ഹൈദ്രോസ് പുതുവനയും നന്ദി ട്രഷറര്‍ സതീഷ് കണ്ണൂരും നിര്‍വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular