Connect with us
Malayali Express

Malayali Express

എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ഖ​ത്ത​റി​ലേ​ക്ക്​ സ്വാ​ഗ​തം

GULF

എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ഖ​ത്ത​റി​ലേ​ക്ക്​ സ്വാ​ഗ​തം

Published

on

ദോ​ഹ: ഖ​ത്ത​റി​ലേ​ക്ക്​ എ​ല്ലാ രാ​ജ്യ​ക്കാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും ‘സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ’ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ താ​ൻ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന്​ എ​ടു​ത്തു​മാ​റ്റി​യാ​ണ്​ പ്ര​ച​രി​ച്ച​തെ​ന്നും ഖ​ത്ത​ർ നാ​ഷ​ന​ൽ ടൂ​റി​സം കൗ​ൺ​സി​ൽ (എ​ൻ.​ടി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ​യു​മാ​യ അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ പ​റ​ഞ്ഞു. സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ ഫെ​സ്​റ്റി​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ത്ത​റി​ൽ ഉ​ള്ള എ​ല്ലാ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കും ജൂണിൽ ത​ങ്ങ​ളു​െ​ട കു​ടും​ബ​ങ്ങ​ളെ ഖ​ത്ത​റി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ കൊണ്ടുവരാനാകുമെന്ന്​ അ​േ​ദ്ദ​ഹം പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​െ​ൻ​റ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ചി​ല രാ​ജ്യ​ക്കാ​രെ ത​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യി​ല്ലെ​ന്ന​ ത​െ​ൻ​റ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന്​ അ​ട​ർ​ത്തി മാ​റ്റി​യാ​ണ്​ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. ഉ​പ​രോ​ധ​ത്തി​െ​ൻ​റ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ അ​തി​യാ​യി സ്​​നേ​ഹി​ക്കു​ന്ന ഒ​രു ഖ​ത്ത​രി എ​ന്ന നി​ല​ക്ക്​ വൈ​കാ​രി​ക​മാ​യാ​ണ്​ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തെ​ന്നും അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ വി​ശ​ദീ​ക​രി​ച്ചു.

മാ​ധ്യ​മ​പ്ര​ർ​ത്ത​ക​ർ​ക്കാ​യി ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ന​ട​ത്തി​യ സു​ഹൂ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ത്ത​റി​നെ​തി​രെ ഉ​പ​രോ​ധം തു​ട​രു​ന്ന രാ​ജ്യ​ക്കാ​രെ പോ​ലെ രാ​ജ്യം ഇ​ങ്ങോ​ട്ട്​ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കു​മാ​യി ഖ​ത്ത​ർ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്, ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ൻ​മാ​ർ​ക്കു​പോ​ലും. നി​ല​വി​ൽ ത​ന്നെ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ൽ 750ൽ ​അ​ധി​കം ഇൗ​ജി​പ്​​ത്​ പൗ​ര​ൻ​മാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ത​െ​ൻ​റ ചി​ല മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ വ​രെ ഇൗ​ജി​പ്​​ഷ്യ​ൻ ആ​ണ്. ഖ​ത്ത​റി​െ​ൻ​റ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഖ​ത്ത​റി​െ​ൻ​റ നി​ല​പാ​ട്​ മു​മ്പു​ത​ന്നെ വി​ശ​ദീ​ക​രി​ച്ച​താ​ണ്.

രാ​ജ്യം എ​ല്ലാ രാ​ജ്യ​ക്കാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന​താ​ണ​ത്. ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​മാ​യി എ​പ്പോ​ഴും രാ​ജ്യം ച​ർ​ച്ച​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കും സ​ന്ന​ദ്ധ​മാ​ണ്. അ​വ​ർ ത​ങ്ങ​ളി​ലേ​ക്ക്​ ഒ​രു മീ​റ്റ​ർ അ​ടു​ത്താ​ൽ ത​ങ്ങ​ൾ ആ​യി​രം കി​ലോ​മീ​റ്റ​ർ അ​ങ്ങോ​ട്ട്​ അ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ നി​ല​പാ​ട്. ഇ​ത്​ നേ​ര​ത്തേ ത​ന്നെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​താ​ണ്. എ​ന്നി​ട്ടും ത​െ​ൻ​റ നി​ല​പാ​ട്​ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന്​ മാ​റ്റി പ്ര​ച​രി​ക്ക​െ​പ്പ​ട്ട​താ​യി അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Latest News