Connect with us
Malayali Express

Malayali Express

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പു​തി​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്​ നീ​ക്കം

GULF

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പു​തി​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്​ നീ​ക്കം

Published

on

മ​സ്​​ക​ത്ത്​: ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി ഒ​മാ​ൻ പു​തി​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്​ ഒ​രു​ങ്ങു​ന്നു. തെ​രു​വ്​ ഭ​ക്ഷ​ണ സം​സ്​​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഹോ​ട്ട​ൽ-​റ​സ്​​റ്റാ​റ​ൻ​റ്​ വ്യ​വ​സാ​​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇൗ ​രം​ഗ​ത്ത്​ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ഭ​ക്ഷ്യ-​ശു​ചി​ത്വ റേ​റ്റി​ങ്​ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച്​ എ​ടു​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം ആ​ഗോ​ള ത​ല​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ബെ​ഡ്​ ആ​ൻ​ഡ്​​ ബ്രേ​ക്ക്​​ഫാ​സ്​​റ്റ്​ (ബി ​ആ​ൻ​ഡ്​ ബി) ​ചെ​റു ലോ​ഡ്​​ജു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഫു​ഡ്​ ആ​ൻ​ഡ്​​ ബി​വ​റേ​ജ​സ്​ ഇ​ൻ​ക്യു​ബേ​റ്റ​റു​ക​ൾ സ്​​ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ബി ​ആ​ൻ​ഡ്​​ ബി ​ലോ​ഡ്​​ജു​ക​ൾ സ്വ​കാ​ര്യ വീ​ടു​ക​ളി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. അ​തി​ഥി​ക​ൾ​ക്ക്​ രാ​ത്രി താ​മ​സ​വും രാ​വി​ലെ ബ്രേ​ക്ക്​​ഫാ​സ്​​റ്റു​മാ​ണ്​ ന​ൽ​കു​ക. കു​റ​ഞ്ഞ​ ചെ​ല​വാ​യ​തി​നാ​ൽ ആ​ഗോ​ള​ത​ല​ത്തി​ലെ യാ​ത്രാ​വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ബി ​ആ​ൻ​ഡ്​ ബി ​സം​വി​ധാ​ന​ത്തി​ന്​ പ്ര​ചാ​ര​മേ​റു​ന്നു​ണ്ട്. ഒ​മാ​നി​ൽ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന പ​ക്ഷം ശ​രി​യാ​യ ലൈ​സ​ൻ​സി​ങ്, റേ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും നി​യ​മ​ക്ര​മ​വും ആ​വ​ശ്യ​മാ​ണ്. മോ​ശം ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​ങ്ങ​ൾ ടൂ​റി​സം മേ​ഖ​ല​ക്കും രാ​ജ്യ​ത്തി​നും പേ​രു​ദോ​ഷ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ഇ​ത്​ ആ​വ​ശ്യ​മാ​ണ്. ആ​ഭ്യ​ന്ത​ര-​വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക്​ വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​കും ഇൗ ​ചെ​റു​ലോ​ഡ്​​ജു​ക​ളെ​ന്ന്​ ത​ൻ​ഫീ​ദ്​ ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ സ​പ്പോ​ർ​ട്ട്​ യൂ​നി​റ്റി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും പ​റ​യു​ന്നു.
യു​വാ​ക്ക​ളെ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പു​തി​യ തീ​രു​മാ​ന​ത്തി​​െൻറ ല​ക്ഷ്യ​മാ​ണ്. ന​ഗ​ര​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫു​ഡ്​ ട്ര​ക്ക്​ സം​വി​ധാ​നം അ​ട​ക്ക​മു​ള്ള ബി​സി​ന​സ്​ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഭ​ക്ഷ്യ ട്ര​ക്കു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​മ നി​ർ​മാ​ണം വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം, മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ, ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ന​ട​പ്പി​ൽ വ​രു​ത്തു​ക.

മ​സ്​​ക​ത്ത്​ ഫു​ഡ്​​കോ​ർ​ട്ട്​ എ​ന്ന പു​തി​യ ആ​ശ​യ​വും ടൂ​റി​സം മ​ന്ത്രാ​ല​യം ഇൗ ​വ​ർ​ഷം ആ​രം​ഭി​ക്കും. ഒ​മാ​നി പൈ​തൃ​ക​ത്തി​നൊ​പ്പം ​ ഭ​ക്ഷ​ണ, ഷോ​പ്പി​ങ്​ രം​ഗ​ത്ത്​ പു​തി​യ അ​നു​ഭ​വം പ​ക​ർ​ന്നു​ന​ൽ​കു​ക​യു​മാ​ണ്​ ല​ക്ഷ്യം. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള പ​ദ്ധ​തി മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​​െൻറ മ​ധ്യ ഭാ​ഗ​ത്തി​ലാ​യി​രി​ക്കും നി​ല​വി​ൽ വ​രു​ക. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ, ഹോ​ട്ട​ൽ അ​പ്പാ​ർ​ട്​​​മ​െൻറു​ക​ൾ, ടൂ​റി​സ്​​റ്റ്​ റി​സോ​ർ​ട്ടു​ക​ൾ, ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​വ​യും വ​രും​നാ​ളു​ക​ളി​ൽ നി​ല​വി​ൽ വ​രും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News