Connect with us
Malayali Express

Malayali Express

തെ​രു​വു​നാ​യ​ക​ള്‍ ബാ​ല​നെ ക​ടി​ച്ചു​കൊ​ന്നു; ദു​ര​ന്തം പെ​റ്റ​മ്മ​യു​ടെ ക​ണ്‍​മു​ന്നി​ല്‍

KERALA

തെ​രു​വു​നാ​യ​ക​ള്‍ ബാ​ല​നെ ക​ടി​ച്ചു​കൊ​ന്നു; ദു​ര​ന്തം പെ​റ്റ​മ്മ​യു​ടെ ക​ണ്‍​മു​ന്നി​ല്‍

Published

on

ഭോ​പ്പാ​ല്‍: അ​മ്മ​യു​ടെ ക​ണ്‍​മു​ന്നി​ല്‍ തെ​രു​വു​നാ​യ​ക​ള്‍ ആ​റു വ​യ​സു​കാ​ര​നെ ക​ടി​ച്ചു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശ് ഭോ​പ്പാ​ലി​ലെ അ​വ​ധ്പു​രി​യി​ലാ​ണു സം​ഭ​വം. സ​ഞ്ജു എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. 

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് 300 മീ​റ്റ​ര്‍ അ​ക​ലെ പാ​ട​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ജു. ഈ ​സ​മ​യം കു​ട്ടി​യെ അ​ര​ഡ​സ​ന​ടു​ത്ത് തെ​രു​വു​നാ​യ​ക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചു. ഇ​തു ക​ണ്ട് ഓ​ടി​വ​ന്ന കു​ട്ടി​യു​ടെ അ​മ്മ കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. 

ക​ഴി​ഞ്ഞ മാ​സം പ്ര​സ​വം ന​ട​ന്ന ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​മ്മ. ഈ ​സ​മ​യം വീ​ട്ടി​ലെ​ത്തി​യ പി​താ​വ് കു​ട്ടി​യെ അ​ന്വേ​ഷി​ച്ചു. കു​ട്ടി​യെ നോ​ക്കു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്പോ​ഴാ​ണ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഇ​വ​ര്‍ ബ​ഹ​ള​മു​ണ്ടാ​ക്കി. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി കു​ട്ടി​യു​ടെ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു വ​യ​സു​കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Continue Reading

Latest News