Connect with us
Malayali Express

Malayali Express

ഉണ്ണി മുകുന്ദന്‍ കേസില്‍ പ്രാഥമിക സാക്ഷി വിസ്താരം പൂർത്തിയായി വാദം 16 നു ആരംഭിക്കും

CINEMA

ഉണ്ണി മുകുന്ദന്‍ കേസില്‍ പ്രാഥമിക സാക്ഷി വിസ്താരം പൂർത്തിയായി വാദം 16 നു ആരംഭിക്കും

Published

on

തൊടുപുഴ : ഉണ്ണി മുകുന്ദന്‍ കേസില്‍ പ്രാഥമിക സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ട് ഇരുപക്ഷത്തേയും വാദം കേള്‍ക്കാന്‍ മെയ് 16 നു ഒന്‍പതാം നമ്പര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (എറണാകുളം) കോടതിയില്‍ അവധി വച്ചു.
നടന്‍ ഉണ്ണി മുകുന്ദന്റെ ചേരാനല്ലുരുള്ള വാടക വീട്ടില്‍ വച്ച് 23/7/2017 ല്‍ പകല്‍ 2 മണിക്ക് വിദേശത്ത് ജനിച്ചു വളര്‍ന്ന പരാതിക്കാരിയെ പീഡിപ്പിച്ചു എന്നാണ് ഉണ്ണി മുകുന്ദന്റെ പേരിലുള്ള കേസ്. വിദേശത്ത് നിന്നും വന്ന പരാതിക്കാരിക്ക് ഫോണില്‍ കൂടി ഒക്കെയായി കുറെ കാലമായി ഉണ്ണി മുകുന്ദനെ പരിചയമുണ്ട്. ആ പരിചയത്തിനിടയില്‍ സിനിമയ്ക്ക് പറ്റിയ ഒരു കഥ പരാതിക്കാരിയുടെ കയ്യില്‍ ഉണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.

ക്ലിന്റന്‍ എന്ന സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനം കണ്ടാണ് ഈ വിദേശ വനിതയ്ക്ക് ഉണ്ണി മുകുന്ദനെ പറ്റി ആദരവ് ഉണ്ടായത്. കഥ ഒരു സംഭാഷണ രീതിയില്‍ (സ്ക്രീപ്റ്റ് സ്റ്റോറി ) ആയി അവതരിപ്പിച്ചാല്‍ മാത്രമേ കേള്‍ക്കുവാന്‍ തയാറാകൂ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു എന്നാണ് വനിതയുടെ കേസ്.
23.08.17ല്‍ താന്‍ എറണാകുളത്ത് ഉണ്ടെന്നും നേരില്‍ കാണുവാന്‍ താല്പര്യം ഉണ്ടെന്നും സ്ക്രീപ്റ്റ് സ്റ്റോറി തയാറായിട്ടുണ്ട് എന്നും പറഞ്ഞു ഉണ്ണി മുകുന്ദനെ നേരില്‍ കാണുവാന്‍ വനിത സമയം ചോദിച്ചു. അങ്ങനെ പകല്‍ 12.30ന് അഭിമുഖത്തിന് സമയം നിശ്ചയിച്ചു. എന്നാല്‍ സ്ക്രീപ്റ്റ് സ്റ്റോറി ഫോര്‍മാറ്റ് ചെയ്യുന്നതിന് കുറച്ച് സമയം കൂടി എടുക്കും എന്ന് പറഞ്ഞ് വനിത തന്നെ ആ സമയം നേരില്‍ കാണുന്നത് 3.30 ആക്കി. ആ സമയത്ത് സ്ക്രീപ്റ്റ് ഫോര്‍മാറ്റ് ചെയ്യാന്‍ സഹായിച്ച റോണിയുമായി ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പോയി എന്നാല്‍ റോണി അവിടെ കയറിയില്ല വീട്ടില്‍ വച്ച് പറഞ്ഞ പ്രകാരം ഉള്ള സ്ക്രീപ്റ്റ് സ്റ്റോറി ഇല്ലെന്ന് മനസിലായപ്പോള്‍ നടനും വനിതയും തമ്മില്‍ സ്വര ചേര്‍ച്ച ഇല്ലായ്മയും വാക്ക് തര്‍ക്കവും ഉണ്ടായി എന്നാണ് ഇരുപക്ഷവും സമര്‍ത്ഥിക്കുന്നത്. എന്നാല്‍ വാക്ക് തര്‍ക്കത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് വനിതയുടെ പരാതി. പിന്നീട് ഉണ്ണി മുകുന്ദന്‍ തന്നെ യൂബര്‍ ടാക്സി വിളിച്ചു വനിതയെ അവര്‍ക്കാവശ്യമുള്ള സ്ഥലത്തു വിട്ടു.

സംഭവത്തെ തുടര്‍ന്ന് വനിത തന്റെ സുഹൃത്തായ അലക്സിനോട് മാത്രം വിവരം പറയുകയും പിന്നീട് ഒന്നു രണ്ട് അഭിഭാഷകരെ സമീപിച്ചതായും പറയുന്നുണ്ട്. എന്നാല്‍ വനിത മേല്‍ കാര്യം പോലീസില്‍ അറിയിക്കുകയോ ഒന്നും ചെയ്തില്ല. പിന്നീട് പിറ്റേ മാസം (ഓഗസ്റ്റ്) 13ആം തീയതിയോട് കൂടി മജിസ്ട്രെറ്റ് മുന്‍പാകെ പരാതിക്കാരി നേരിട്ട് കേസ് കൊടുക്കുകയാണ് ഉണ്ടായത്. ആയതിനെ തുടര്‍ന്നു മജിസ്ട്രെറ്റ് ഉണ്ണി മുകുന്ദനെ സമന്‍സ് അയച്ചു വരുത്തി വീണ്ടും തെളിവ് എടുപ്പ് നടത്തി എന്നാല്‍ പരാതിക്കാരിയെയോ പരാതിക്കാരി ഭാഗം സാക്ഷികളെ ക്രോസ്സ് ചെയ്യാന്‍ പ്രതി ഭാഗം അഭിഭാഷകനായ അഡ്വ ടോമി ചെറുവള്ളിയെ അനുവദിച്ചില്ല. അതിനെതിരെ പ്രതി സെഷന്‍സ് കോടതിയില്‍ റിവിഷന്‍ കൊടുത്ത് വിസ്തരിച്ച മൂന്നു സാക്ഷികളെയും പ്രതി ഭാഗത്തിന് ക്രോസ്സ് ചെയ്യാന്‍ അനുവാദം വാങ്ങിച്ചു.
അതിനു ശേഷം വനിതയുടെയും മറ്റ് രണ്ടു സാക്ഷികളുടെയും ക്രോസ്സ് വിസ്താരം പൂര്‍ത്തിയാക്കി കോടതി ഉണ്ണി മുകുന്ദനെതിരെ പ്രഥമ ദൃഷ്ടിയാല്‍ കേസ് എടുക്കാനും കുറ്റം ചുമത്തുവാനും ഉള്ള തെളിവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുവാന്‍ ഇരു ഭാഗത്തെയും വാദം കേള്‍ക്കുവാന്‍ 16 നു അവധി വച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദനു വേണ്ടി കോടതിയില്‍ ഹാജര്‍ ആകുന്നത് അഡ്വ ടോമി ചെറുവള്ളി അസോസിയേറ്റ്സ് ആണ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News