Connect with us
Malayali Express

Malayali Express

മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

INDIA

മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

Published

on

ചെന്നൈ: മാധ്യമ പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി(55) അന്തരിച്ചു.ഒരു വര്‍ഷത്തോളമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് ചെന്നൈബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ബിആര്‍പി ഭാസ്‌കറിന്റെ മകളാണ്. അമ്മ രമാ ബി ഭാസ്‌കര്‍, ഭര്‍ത്താവ് ഡോക്ടര്‍ കെ എസ് ബാലാജി, മകള്‍ സാവരി ബാലാജി.

ഏഷ്യന്‍ കോളെജ് ഓഫ് ജേര്‍ണലിസത്തില്‍ പ്രൊഫസറായിരുന്നു ബിന്ദു ഭാസ്‌കര്‍. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഫ്രണ്ട് ലൈന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

Continue Reading

Latest News