മനാമ: പൊടിമൂടിയ അന്തരീക്ഷം കഴിഞ്ഞ ദിവസം കാഴ്ച പരിധി കുറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം പൊടിയാല്‍ മൂടിയിരുന്നു.
കഴിഞ്ഞ ദിവസത്തെ താപനില പകല്‍ സമയത്ത് 37 ഡിഗ്രിയായിരുന്നു. ചില സമയങ്ങളില്‍ ശക്തമായ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെട്ടു. അഞ്ച് മുതല്‍ 10 വരെ നോട്ടിക് മൈല്‍ വേഗതയില്‍ കിഴക്കൻ കാറ്റ് വീശിയിരുന്നു. ഇതുകാരണം തിരമാല രണ്ട് മുതല്‍ നാല് വരെ അടി ഉയരുകയും ചെയ്തതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. 43 മുതല്‍ 85 ശതമാനം വരെയാണ് കഴിഞ്ഞ ദിവസത്തെ അന്തരീക്ഷ ഈര്‍പ്പം രേഖപ്പെടുത്തിയത്.