Tuesday, April 23, 2024
HomeIndiaകഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു; ഹോട്ടലുടമയ്ക്ക് ക്രൂരമര്‍ദ്ദനം

കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു; ഹോട്ടലുടമയ്ക്ക് ക്രൂരമര്‍ദ്ദനം

ണ്ഡിഗഢ്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച വഴിയോരക്കച്ചവടക്കാരനെ സംഘം ചേര്ന്ന് മര്ദ്ദിച്ചതായി റിപ്പോര്ട്ട്.ഹരിയാനയിലെ ഗുരുഗ്രാമില് ഡല്ഹി-ജയ്പൂര് ഫ്ളൈഓവറിന് സമീപമുള്ള ധാബയില് ശനിയാഴ്ച വൈകിട്ടാണ് നാടകീയമായ സംഭവം.

ഹോട്ടലുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ആറുപേര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു.തന്നെ ഹോട്ടലില് നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച്‌ അടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ രഞ്ജിത് പറഞ്ഞു

ശനിയാഴ്ച രാത്രി 11 മണിയോടെ യുവാക്കളെത്തി ഭക്ഷണം ഓര്ഡര് ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടല് ജീവനക്കാരനെത്തി പണം ചോദിച്ചപ്പോള് യുവാക്കള് ഒഴിഞ്ഞുമാറാന് ശ്രമിക്കുകയും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അക്രമത്തില് ഹോട്ടലുമടയുടെ തലയ്ക്കുള്പ്പടെ പരിക്കുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അവര് സ്ഥലം വിട്ടതെന്നും രഞ്ജിത് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular