Thursday, April 25, 2024
HomeKeralaനടൻ പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ

നടൻ പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ

കൊച്ചി : ചലച്ചിത്ര നടൻ പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ. നിരന്തരം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മാത്രം പൃഥ്വിരാജിന്റെ സിനിമകൾ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൃഥ്വിരാജ് സിനിമകൾക്ക് വിലക്കേർപ്പെടുത്തണം എന്ന ആവശ്യവുമായി തീയേറ്റർ ഉടമകൾ എത്തിയിരിക്കുന്നത്. ഇന്ന് നടന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

‘കോൾഡ് കേസ്’ ആണ് ആദ്യമായി ഒടിടിയിൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. പിന്നാലെയെത്തിയ ‘കുരുതി’യും ‘ഭ്രമ’വും തിയേറ്റര്‍ കാണാതെ പോയി . ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. എന്നാൽ, സാഹചര്യങ്ങൾ ആണ് ഒടിടി തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്നാണ് യോഗത്തിൽ നടൻ ദിലീപ് പറഞ്ഞത് .

ബ്രോ ഡാഡിയും, ഗോൾഡ് സ്റ്റാറുമാണ് പുതുതായി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചലച്ചിത്രങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular