Thursday, April 25, 2024
HomeKeralaനെല്‍കതിര്‍കറ്റയെത്തി, തൃക്കടവൂരില്‍ ഇന്ന് നിറപുത്തരി

നെല്‍കതിര്‍കറ്റയെത്തി, തൃക്കടവൂരില്‍ ഇന്ന് നിറപുത്തരി

ഞ്ചാലുംമൂട്: നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ക്കറ്റകള്‍ ആചാരങ്ങളോടെ തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തിച്ചു.

കടവൂര്‍ ഏലയില്‍ വര്‍ഷങ്ങളായി നെല്‍കൃഷി നടത്തുന്ന കര്‍ഷകരുടെ നേത്യത്വത്തിലാണ് നിറപുത്തരിക്കായി നെല്‍കറ്റകള്‍ കൃഷി ചെയ്തത്. ആചാരപ്രകാരം കറ്റ കൊയ്ത് മേളങ്ങളുടെ അകമ്ബടിയോടെ ‘ഇല്ലം നിറ വല്ലം നിറ’ എന്ന് ഉരുവിട്ടു കൊണ്ട് കര്‍ഷക പാരമ്ബര്യവേഷത്തില്‍തല ചുമടായി കറ്റകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു.

ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ വത്സലകുമാരിയുടെ നേതൃത്വത്തില്‍ കറ്റകള്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച രാവിലെ നടക്കുന്ന നിറപുത്തരി ചടങ്ങിന് ശേഷം നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പൂജിച്ച്‌ നല്‍കും. കര്‍ക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള മുഹൂര്‍ത്തത്തിലാണ് ഇല്ലംനിറ നടക്കുന്നത്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. കാര്‍ഷികവൃത്തിക്കും കര്‍ഷകര്‍ക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണ് ഈ ചടങ്ങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular