Connect with us
Malayali Express

Malayali Express

തകര്‍പ്പന്‍ ജയവുമായി മുന്നേറി ഡല്‍ഹി ക്യാപിറ്റല്‍സ് : കനത്ത തോല്‍‌വിയില്‍ റോയല്‍ ചലഞ്ചേഴ്സ്

INDIA

തകര്‍പ്പന്‍ ജയവുമായി മുന്നേറി ഡല്‍ഹി ക്യാപിറ്റല്‍സ് : കനത്ത തോല്‍‌വിയില്‍ റോയല്‍ ചലഞ്ചേഴ്സ്

Published

on

ന്യൂ ഡല്‍ഹി : തകര്‍പ്പന്‍ ജയവുമായി മുന്നേറി ഡല്‍ഹി ക്യാപിറ്റല്‍സ്. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തില്‍ നടന്ന 46ആം മത്സരത്തില്‍ 16റണ്‍സിനാണ് ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 187റണ്‍സ് മറികടക്കന്‍ ബെംഗളൂരുവിന് സാധിച്ചില്ല. 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171റണ്‍സിന് പുറത്തായി.

TOP OF THE TABLE ❤️#DCvRCB #ThisIsNewDelhi #DelhiCapitals #IPL #IPL2019pic.twitter.com/hbfLMpaZ4Y

— Delhi Capitals (@DelhiCapitals) April 28, 2019

39റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(17 പന്തില്‍ 23), ഡിവില്ലിയേഴ്സ്(17), ശിവം ദുബെ(24), ഹെയ്ന്‍റിച്ച്‌(3) ഗുര്‍കീരത്ത്( 19 പന്തില്‍ 27 റണ്‍സ്),സുന്ദര്‍(1)എന്നിവരാണ് പുറത്തായ താരങ്ങള്‍. 24 പന്തില്‍ 32 റണ്‍സുമായി സ്റ്റോയിനസ് പുറത്താകാതെ നിന്നു. റബാദയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം ഡല്‍ഹിക്കായി സ്വന്തമാക്കി.

Congratulations to @DelhiCapitals on qualifying into the Play-Offs.

We should’ve gotten closer, but some great bowling & and key breakthroughs in the middle overs by DC put the brakes on our chase. ☹️ #DCvRCB #VIVOIPL2019

— Royal Challengers (@RCBTweets) April 28, 2019

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (37 പന്തില്‍ 52) ഓപ്പണര്‍ ശീഖര്‍ ധവാന്റെയും(37 പന്തില്‍ 50) അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ ഡല്‍ഹി നേടിയത്. പൃഥ്വി ഷാ (18), ഋഷഭ് പന്ത് (7), കോളിന്‍ ഇന്‍ഗ്രാം (11) എന്നിവര്‍ പുറത്തായപ്പോള്‍ ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ് (13 പന്തില്‍ 28), അക്ഷര്‍ പട്ടേല്‍ (9 പന്തില്‍ 16) എന്നിവര്‍ പുറത്താവാതെ നിന്നു. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടും, ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും ബെംഗളൂരുവിനായി വീഴ്ത്തി.

The @DelhiCapitals have now claimed the top spot in the #VIVOIPL Points Table. Will the @mipaltanjoin #CSK and #DC for the playoffs tonight? pic.twitter.com/o6yH32XHCI

— IndianPremierLeague (@IPL) April 28, 2019

ഈ മത്സരത്തിലെ ജയത്തോടെ ചെന്നൈയെ പിന്നിലാക്കി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഡല്‍ഹി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. 2012നു ശേഷം ആദ്യമായാണ് ഡല്‍ഹി പ്ലേ ഓഫിലെത്തുന്നത്. അവസാന സ്ഥാനത്തു തുടരുന്ന ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.

Shikhar Dhawan is adjudged the Man of the Match for his outstanding fielding and a knock of 50  pic.twitter.com/BANwIpMeiq

— IndianPremierLeague (@IPL) April 28, 2019

Continue Reading

Latest News