Thursday, April 25, 2024
HomeKeralaപി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ  വിമർശിച്ചു. മൂന്നിലവിൽ പാറമട നടത്തിയവരെയും നാട്ടുകാർക്കറിയാം. എന്നിട്ടിപ്പോൾ മുൻ എംഎൽഎ പറയുന്നത് ദുരന്തത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ് എന്നാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫേസ്ബുക്കില് കുറിച്ചു.

പി സി ജോർജിനെ പേര് പറയാതെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിമർശനം. മുൻ എംഎൽഎയുടെ പ്രസ്താവന കാണുമ്പോൾ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെയും എട്ടുകാലി മമ്മൂഞ്ഞിനെയുമാണ് ഓർമ്മ വരുന്നത്. കോട്ടയത്ത് ഏറ്റവുമധികം പാറമടകൾ ഉള്ളത് പൂഞ്ഞാറിൽ അല്ലേ. അവിടെ ആരായിരുന്നു വർഷങ്ങളായി എംഎൽഎ ആയിരുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് പറഞ്ഞ പരിസ്ഥിതി വാദികളെ അടിക്കണം എന്ന് പറഞ്ഞത് ആരാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular