Connect with us
Malayali Express

Malayali Express

റിഷഭ് പന്തിന് ഇന്ത്യക്ക് വേണ്ടി 15 വര്‍ഷം കളിക്കാമെന്ന് സൗരവ് ഗാംഗുലി

INDIA

റിഷഭ് പന്തിന് ഇന്ത്യക്ക് വേണ്ടി 15 വര്‍ഷം കളിക്കാമെന്ന് സൗരവ് ഗാംഗുലി

Published

on

ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനോട് കാത്തിരിക്കാന്‍ പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. റിഷഭ് പന്തിനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പല മുന്‍ താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാരുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടാണ് രംഗത്ത് വന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ പന്തിന് 15 വര്‍ഷത്തോളം കളിക്കാമെന്നും ഒരുപാടു ലോകകപ്പുകള്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ റിഷഭ് പന്തിനു കഴിയുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇത് ഒന്നിന്റെയും അവസാനം അല്ലെന്നും റിഷഭ് പന്തിനു 15-16 വര്‍ഷത്തോളം എനിയും ക്രിക്കറ്റ് കളിക്കാമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ധോണിയും ദിനേശ് കാര്‍ത്തിക്കും കാലാകാലവും ക്രിക്കറ്റ് കളിക്കില്ലെന്നും അവരുടെ കാല ശേഷം അവസരങ്ങള്‍ പന്തിനുള്ളതാണെന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ 36 പന്തില്‍ 78 റണ്‍സ് എടുത്ത് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം നേടി കൊടുത്തിരുന്നു.

Continue Reading

Latest News