Tuesday, April 23, 2024
HomeUSAന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

എൽമോണ്ട്, ന്യു യോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് ന്യൂയോർക്കിലെ 4-ആം കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിൽ ഡമോക്രാറ്റിക് സ്ഥാനാര്ഥിത്വത്തിനായി പ്രചാരണം ആരംഭിച്ചു.

എൽമോണ്ടിലെ മാതാപിതാക്കളുടെ വീടിന് മുന്നിൽ, കുടുംബവും സുഹൃത്തുക്കളും അനുചരരും ചേർന്ന് നടത്തിയ ചടങ്ങിൽ 2024-ൽ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ ആന്റണി ഡി എസ്പോസിറ്റോയെ പരാജയപ്പെടുത്താനുള്ള തന്റെ ശ്രമം പ്രഖ്യാപിച്ചു.  എസ്പോസിറ്റോ ഫസ്റ്റ് ടെം കോൺഗ്രസംഗമാണ്. കഴിഞ്ഞ വർഷമാണ് ആദ്യ ജയം. അതിനാൽ അടുത്ത വര്ഷം അദ്ദേഹത്തെ നേരിടുക അത്ര വിഷമകരമല്ല.

സ്റ്റേറ്റ് സെന്ററെന്ന നിലയിൽ നാസ്സാ  കൗണ്ടി കുടുംബങ്ങൾക്ക്  വേണ്ടി  ഏറെ നേട്ടങ്ങൾ താൻ കൈവരിച്ചതായി സെനറ്റർ തോമസ് പറഞ്ഞു. പ്രോപ്പർട്ടി ടാക്‌സ് വർദ്ധന തടയുന്നതിനും  കുടിവെള്ളം മെച്ചപ്പെടുത്തുന്നതിനും ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പുനൽകുന്നതിനും തെറ്റായ കൈകളിൽ തോക്ക്  എത്തുന്നത് തടയുന്നതിനും   വീടുകളുടെ വില താങ്ങാവുന്ന വിലയിൽ നിലനിർത്തുന്നതിനും   ബെന്റിയുള്ള തന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി. ആ ശ്രമങ്ങൾ  തുടരും.

എന്തുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് മത്സരിക്കുന്നതെന്നും  അദ്ദേഹം വിശദീകരിച്ചു. ‘ലോംഗ് ഐലൻഡിലെ ജനജീവിതം മികച്ചതാക്കാൻ  തന്റെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്.  അതേസമയം ആന്റണി ഡി എസ്പോസിറ്റോയെപ്പോലുള്ള ‘മാഗാ’  (MAGA) റിപ്പബ്ലിക്കൻമാർ തീവ്രവാദവും രാഷ്ട്രീയകളികളും    വാഗ്ദാനം ചെയ്യുന്നു.  അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇപ്പോൾ, എന്നത്തേക്കാളും ശക്തമായ  പ്രവർത്തനം ആവശ്യമാണ്.  ലോംഗ് ഐലൻഡുകാരുടെ  ഫലപ്രദമായ ശബ്ദമാകാൻ ഈ പോരാട്ടം വാഷിംഗ്ടണിലേക്ക് കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്.’

കെവിൻ തോമസിന്റെ കഥ ഒരു ലോംഗ് ഐലൻഡ് കഥയാണ്. ഇത് സ്ഥിരോത്സാഹത്തിന്റെയും ദുർബലരായവരെ പ്രതിരോധിക്കുന്നതിന്റെയും   സമൂഹത്തിന് തിരികെ നൽകുന്നതിന്റെയും കഥയാണ്.

10 വയസ്സുള്ളപ്പോൾ കെവിൻ അമേരിക്കയിലേക്ക് കുടിയേറി.  അമേരിക്ക നൽകിയ സ്വാതന്ത്ര്യവും അവസരങ്ങളും കെവിന്റെ  മാതാപിതാക്കൾ  മറക്കുകയോ നിസ്സാരമായി എടുക്കുകയോ ചെയ്തില്ല. അവരുടെ അനുഭവം നമ്മുടെ ജനാധിപത്യത്തിൽ സജീവ പങ്കാളിയാകാനും പൊതുസേവനത്തിലൂടെ തിരികെ നൽകാനും കെവിനെ പ്രേരിപ്പിച്ചു.

വിദ്യാഭ്യാസം വിജയത്തിന്റെ താക്കോലാണെന്ന് അറിഞ്ഞുകൊണ്ട്, കെവിൻ കഠിനാധ്വാനം ചെയ്തു. ഇന്നും അടച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി വായ്പകൾ എടുത്തു, കോളേജിൽ ബിരുദം നേടി, തുടർന്ന് നിയമവിദ്യാഭ്യാസം  പൂർത്തിയാക്കി.

ഒരു വലിയ നിയമ സ്ഥാപനത്തിൽ ചേരുന്നതിനുപകരം, കെവിൻ മറ്റൊരു പാത സ്വീകരിച്ചു. ന്യൂയോർക്ക് ലീഗൽ അസിസ്റ്റൻസ് ഗ്രൂപ്പിൽ  അഭിഭാഷകനായി. സാധുക്കൾക്കായി കേസ്  വാദിച്ചു . ന്യൂയോർക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റിയിലേക്കുള്ള യുഎസ് കമ്മീഷൻ ഓൺ സിവിൽ റൈറ്റ്‌സ് അംഗമായും  അദ്ദേഹം സേവനമനുഷ്ഠിച്ചു.  എല്ലാ ന്യൂയോർക്കുകാർക്കും പൗരാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലീകരിക്കുന്നതിനും കെവിൻ അശ്രാന്തമായി പ്രവർത്തിച്ചു. സാധാരണ ന്യൂയോർക്കുകാരെ  മുതലെടുക്കാൻ  കരുത്തുള്ളവർ  ശ്രമിച്ചപ്പോൾ, കെവിൻ സാധാരണക്കാരുടെ  പോരാട്ടം ഏറ്റെടുത്തു – വിജയിച്ചു.

2018 ൽ, കെവിൻ തോമസ് ന്യൂയോർക്ക് ചരിത്രത്തിൽ സ്റ്റേറ്റ് സെനറ്റിൽ സേവിക്കുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ ആയി. നിലവിൽ  ഭൂരിപക്ഷ  ഉപ നേതാവാണ്, കൂടാതെ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.  കൂടാതെ നിയമങ്ങൾ, ധനകാര്യം, ആരോഗ്യം, ജുഡീഷ്യറി, തദ്ദേശസ്വയംഭരണം, കാർഷിക സമിതികൾ എന്നിവയിൽ അംഗമാണ്.

ന്യൂയോർക്കുകാരുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം എണ്ണമറ്റ ബില്ലുകൾ നിയമമാക്കി.

ഭാര്യ റിൻസി, മകൾ ലൈല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular